സം​ഘ​ർ​ഷം: ഡ​ൽ​ഹി​യി​ലെ ചി​ല മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു
Monday, February 24, 2020 7:38 PM IST
ന്യൂ​ഡ​ൽ​ഹി: വടക്കുകിഴക്കൻ ഡ​ൽ​ഹി​യി​ൽ പൗ​ര​ത്വ ഭേ​ഗ​ദ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം വീ​ണ്ടും ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ നാ​ലു മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു. മൗ​ജ്പു​ർ- ബാ​ബ​ർ​പു​ർ, ഗോ​കു​ൽ​പു​രി, ജോ​ഹ്രി എ​ൻ​ക്ലേ​വ്, ശി​വ് വി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്റ്റേ​ഷ​നു​ക​ളാ​ണ് അ​ട​ച്ച​ത്. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വേ​ശ​ന ക​വാ​ടം അ​ട​ച്ച​തെ​ന്ന് ഡി​എം​ആ​ർ​സി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

സി​എ​എ​യ്ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലാ​ണ് വീ​ണ്ടും സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ഭ​ജ​ൻ​പു​ര, മൗ​ജ്പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ക്ര​മ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ക​ല്ലേ​റി​ൽ പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​ൻ മ​രി​ക്കു​ക​യും മ​റ്റൊ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ക്കാ​ർ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​ഗ്നി​ക്കി​ര​യാ​ക്കി. വ​ട​ക്ക്കി​ഴ​ക്ക​ൻ ഡ​ല്‍​ഹി​യി​ലെ പ​ത്തി​ട​ങ്ങ​ളി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.