ക​ലാ​പ​ത്തീ​യി​ൽ ഡ​ൽ​ഹി; സ​മാ​ധാ​ന​ത്തി​ന് ആ​ഹ്വാ​ന​വു​മാ​യി സോ​ണി​യ, പ്രി​യ​ങ്ക
Tuesday, February 25, 2020 2:03 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ക​ലാ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മാ​ധാ​ന​ത്തി​ന് ആ​ഹ്വാ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ സോ​ണി​യ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും. ജ​ന​ങ്ങ​ൾ സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും ക്ര​മ​സ​മാ​ധാ​നം പു​ല​ർ​ത്താ​ൻ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നു പ്രി​യ​ങ്ക ഗാ​ന്ധി​യും അ​ഭ്യ​ർ​ഥി​ച്ചു.

ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ മ​ത​സൗ​ഹാ​ർ​ദം കാ​ത്തു​സൂ​ക്ഷി​ക്ക​ണം. മ​ത​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണം. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ നാ​ട്ടി​ൽ അ​ക്ര​മ​ത്തി​ന് സ്ഥാ​ന​മി​ല്ല. ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ഇ​വി​ടെ വി​ജ​യി​ക്കാ​നാ​വി​ല്ല - സോ​ണി​യ പ​റ​ഞ്ഞു.

അ​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ​തു സ​മാ​ധാ​ന​ത്തി​ന്‍റെ രാ​ഷ്ട്ര​മാ​ണ്. സ​മാ​ധാ​നം പാ​ലി​ക്കാ​ൻ ഞാ​ൻ ഡ​ൽ​ഹി​ക്കാ​രോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്. ക്ര​മ​സ​മാ​ധാ​നം പു​ല​ർ​ത്താ​ൻ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ൻ​കൈ എ​ടു​ക്ക​ണം- പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി എ​ന്നി​വ​ർ അ​ക്ര​മ​ത്തെ അ​പ​ല​പി​ക്കു​ക​യും സ​മാ​ധാ​ന​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഭ​ജ​ൻ​പു​ര​യി​ൽ രാ​ത്രി വൈ​കി​യും അ​ക്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു.

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് നി​യ​മ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ ഇ​ര​ച്ചു​ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​നി​ടെ, അ​ക്ര​മി​ക​ൾ പോ​ലീ​സി​നു നേ​ർ​ക്ക് തോ​ക്കു ചൂ​ണ്ടി വെ​ടി​വ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു വ​ന്നു. തോ​ക്കു​മാ​യി എ​ത്തി​യ യു​വാ​വ് എ​ട്ടു റൗ​ണ്ട് വെ​ടി​യു​തി​ർ​ത്ത​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.