ആ​സാ​മി​ലെ ബി​ജെ​പി സ്ഥാ​പ​ക നേ​താ​വ് ആ​ർ.​പി. സ​ർ​മ കോ​ണ്‍​ഗ്ര​സി​ൽ
Tuesday, February 25, 2020 2:15 AM IST
ഗോ​ഹ​ട്ടി: ആ​സാ​മി​ലെ ബി​ജെ​പി സ്ഥാ​പ​ക നേ​താ​വ് ആ​ർ.​പി. സ​ർ​മ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി ത​രു​ണ്‍ ഗൊ​ഗോ​യി​ക്കൊ​പ്പം ഡ​ൽ​ഹി​യി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സി​ൽ ചേ​രു​ന്ന​താ​യി അ​റി​യി​ച്ച​ത്.

ബി​ജെ​പി​യു​ടെ മു​ൻ തേ​സ്പു​ർ എം​പി​യാ​ണ് രാം ​പ്ര​സാ​ദ് സ​ർ​മ. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ സ​ർ​മ ബി​ജെ​പി നേ​തൃ​ത്വ​ത്തി​നു രാ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഹി​മാ​ന്ത ബി​ശ്വ ശ​ർ​മ​യ്ക്ക് തേ​സ്പു​ർ മ​ണ്ഡ​ലം ന​ൽ​കു​മെ​ന്ന സൂ​ച​ന​ക​ളെ തു​ട​ർ​ന്നാ​യി​രു​ന്നു രാ​ജി. എ​ന്നാ​ൽ പി​ന്നീ​ട് പ​ല്ല​ബ് ലോ​ച​ൻ ദാ​സി​നെ​യാ​ണ് ബി​ജെ​പി മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​പ്പി​ച്ച​ത്.

മാ​ർ​ച്ച് ഒ​ന്നി​ന് ഗോ​ഹ​ട്ടി​യി​ൽ ന​ട​ക്കു​ന്ന റാ​ലി​യി​ൽ സ​ർ​മ ഒൗ​ദ്യോ​ഗി​ക​മാ​യി കോ​ണ്‍​ഗ്ര​സി​ൽ ചേ​രു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.