"​ബി​ജെ​പി​യു​ടെ പി​ന്തു​ണ ചോ​ദി​ച്ചി​ട്ടി​ല്ല’; മു​ര​ളീ​ധ​ര​ന് സെ​ൻ​കു​മാ​റി​ന്‍റെ മ​റു​പ​ടി
Tuesday, February 25, 2020 2:24 AM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ വി.​മു​ര​ളീ​ധ​ര​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യു​മാ​യി മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​ർ. ബി​ജെ​പി പി​ന്തു​ണ തേ​ടി ആ​രു​ടെ​യും അ​ടു​ത്തു പോ​യി​ട്ടി​ല്ലെ​ന്നാ​ണു സെ​ൻ​കു​മാ​ർ മ​റു​പ​ടി ന​ൽ​കി​യ​ത്.

ബി​ഡി​ജ​ഐ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ​യും എ​സ്എ​ൻ​ഡി​പി​ക്ക് എ​തി​രേ​യും സു​ഭാ​ഷ് വാ​സു, സെ​ൻ​കു​മാ​ർ എ​ന്നി​വ​ർ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ ത​ള്ളി​പ്പ​റ​ഞ്ഞു മു​ര​ളീ​ധ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സെ​ൻ​കു​മാ​റി​ന് എ​ൻ​ഡി​എ​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ഇ​വ​രു​ടെ നീ​ക്ക​ങ്ങ​ളി​ൽ ബി​ജെ​പി​ക്കു പ​ങ്കി​ല്ലെ​ന്നു​മാ​യി​രു​ന്നു മു​ര​ളീ​ധ​ര​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​തി​നോ​ടാ​ണു സെ​ൻ​കു​മാ​ർ പ്ര​തി​ക​രി​ച്ച​ത്.

ബി​ജെ​പി പി​ന്തു​ണ തേ​ടി ആ​രു​ടെ അ​ടു​ത്തും പോ​യി​ട്ടി​ല്ല. ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് 993 കേ​സു​ക​ൾ നേ​രി​ടു​ന്നു​ണ്ട്. വി ​മു​ര​ളീ​ധ​ര​നെ​തി​രേ എ​ത്ര കേ​സു​ക​ൾ ഉ​ണ്ട്?. എ​ൻ​ഡി​എ ക​ണ്‍​വീ​ന​ർ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേ​യു​ള്ള​ത് സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് കേ​സു​ക​ളാ​ണ്. ത​നി​ക്കെ​തി​രേ അ​ത്ത​രം കേ​സു​ക​ളി​ല്ലെ​ന്നും സെ​ൻ​കു​മാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.