എ​റ​ണാ​കു​ളം ക​ള​ക്ട​ർ​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം; അ​ഞ്ചു​മി​നു​ട്ടി​ന​കം ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം
Tuesday, February 25, 2020 1:27 PM IST
കൊ​ച്ചി: കേ​സി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന എ​റ​ണാ​കു​ളം ക​ള​ക്ട​ര്‍ എ​സ്.​സു​ഹാ​സി​ന് കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം. ക​ള​ക്ട​ർ അ​ഞ്ചു​മി​നു​ട്ടി​ന​കം ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലെ​ങ്കി​ല്‍ അ​റ​സ്റ്റ് ചെ​യ്ത് കൊ​ണ്ടു​വ​രാ​ന്‍ ഉ​ത്ത​ര​വി​ടേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

കോ​ത​മം​ഗ​ലം പ​ള്ളി​ത്ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​ര്‍​ക്കെ​തി​രാ​യ കോ​ട​തി അ​ല​ക്ഷ്യ​ക്കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​യി​രു​ന്നു കോ​ട​തി ക​ള​ക്ട​ർ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശം ഉ​യ​ർ​ത്തി​യ​ത്. കേ​സി​ല്‍ ഹാ​ജ​രാ​കാ​ന്‍ ക​ള​ക്ട​ര്‍​ക്ക് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. രാ​വി​ലെ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ എ​വി​ടെ ക​ള​ക്ട​ര്‍ എ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ക​ള​ക്ട​ര്‍ ഹാ​ജ​രു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​താ​ണ് കോ​ട​തി​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

ഇ​തേ​ത്തു​ട​ര്‍​ന്ന് ക​ള​ക്ട​ര്‍​ക്ക് ഹാ​ജ​രാ​കാ​ന്‍ ഉ​ച്ച​യ്ക്ക് 1.45 വ​രെ സ​മ​യം വേ​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.