മാ​ക്സ്‌​വെ​ൽ വി​വാ​ഹി​ത​നാ​കു​ന്നു; വ​ധു ഇ​ന്ത്യ​ൻ വം​ശ​ജ
Thursday, February 27, 2020 2:31 AM IST
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് താ​രം ഗ്ലെ​ൻ മാ​ക്‌​സ്‌​വെ​ൽ വി​വാ​ഹി​ത​നാ​കു​ന്നു. ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​നി രാ​മ​നാ​ണ് വ​ധു. വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മാ​ക്‌​സ്‍​വെ​ൽ ത​ന്നെ​യാ​ണ് അ​റി​യി​ച്ച​ത്.

പ്ര​തി​ശ്രു​ത വ​ധു​വു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ചാ​യി​രു​ന്നു ക്രി​ക്ക​റ്റ് താ​രം ഇക്കാര്യം ലോ​ക​ത്തെ അ​റി​യി​ച്ച​ത്. വി​നി രാ​മ​നും ഈ ​ചി​ത്രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ വേ​രു​ക​ളു​ള്ള വി​നി രാ​മ​ൻ ജ​നി​ച്ച​തും വ​ള​ർ​ന്ന​തും ഓ​സ്ട്രേ​ലി​യ​യി​ലാ​ണ്. ഓ​സ്ട്രേ​ലി​യ​യി​ൽ ഫാ​ർ​മ​സി​സ്റ്റാ​യി ജോ​ലി നോ​ക്കു​ക​യാ​ണ് വി​നി. ഇ​രു​വ​രും 2017 മു​ത​ൽ പ്ര​ണ​യ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.