അ​മേ​രി​ക്ക​യി​ലെ വി​സ്കോ​ണ്‍​സി​നി​ൽ വെ​ടി​വ​യ്പ്; ആ​റ് മ​ര​ണം
Thursday, February 27, 2020 7:31 AM IST
മി​ൽ​വാ​ക്കി: അ​മേ​രി​ക്ക​യി​ലെ വി​സ്കോ​ണ്‍​സി​നി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ആ​റ് പേ​ർ മ​രി​ച്ചു. വി​സ്കോ​ണ്‍​സി​നി​ലെ മി​ൽ​വാ​ക്കി​യി​ലു​ള്ള മ​ദ്യ​നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

മദ്യനിർമാണശാലയിലെ ജീ​വ​ന​ക്കാ​ര​ൻ മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ​ക്കു​നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ളും ജീ​വ​നൊ​ടു​ക്കി. അ​തേ​സ​മ​യം വെ​ടി​വ​യ്പി​ൽ എ​ത്ര പേ​ർ മ​രി​ച്ചെ​ന്ന് കൃ​ത്യ​മാ​യി പ​റ​യാ​നാ​കി​ല്ലെ​ന്ന് മി​ൽ​വാ​ക്കി മേ​യ​ർ ടോം ​പ​റ​ഞ്ഞു.

ഭ​യാ​ന​ക​മാ​യ ഒ​രു വെ​ടി​വ​യ്പാ​ണ് ന​ട​ന്ന​ത്. ഇ​വി​ടെ​ത്തെ ജ​ന​ങ്ങ​ളോ​ട് ത​ത്കാ​ലം മാ​റി നി​ൽ​ക്കാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും ടോം ​പ​റ​ഞ്ഞു. വെ​ടി​വ​യ്പി​നെ സം​ബ​ന്ധി​ച്ചോ അ​ക്ര​മി​യെ കു​റി​ച്ചോ പോ​ലീ​സ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.