വി​ദ്യാ​ർ​ഥി സ​മ​രം വി​ല​ക്കി​യ കോ​ട​തി ഉ​ത്ത​ര​വ്: അ​പ്പീ​ൽ പോ​കു​മെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ
Thursday, February 27, 2020 11:09 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ദ്യാ​ർഥി സമരങ്ങൾ വി​ല​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. സ​മ​ര​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന കോ​ട​തി വി​ധി ജ​നാ​ധി​പ​ത്യ​ത്തെ ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​നം സാ​ധൂ​ക​രി​ച്ച് സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രാ​നൊ​രു​ങ്ങു​മ്പോ​ഴാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ. പ്ര​തി​പ​ക്ഷ​നേ​താ​വും വി​വി​ധ വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ളും സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​പ്പീ​ലി​ൽ തീ​രു​മാ​ന​മാ​യ ശേ​ഷ​മേ സ​ർ​ക്കാ​റി​ന് ഓ​ർ‍​ഡി​ന​ൻ​സ് ഇ​റ​ക്കാ​നാ​കൂ.

സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ലും ക​ലാ​ല​യ​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി സ​മ​ര​വും പ​ഠി​പ്പു​മു​ട​ക്കും നി​രോ​ധി​ച്ചു ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്നും ഇ​തി​നു വി​രു​ദ്ധ​മാ​യ സ​മ​ര​ങ്ങ​ളി​ൽ മാ​നേ​ജ്മെ​ന്‍റി​നു പോ​ലീ​സി​നെ ഉ​ൾ​പ്പെ​ടെ വി​നി​യോ​ഗി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.