ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ കൊ​ല​പാ​ത​കം: ശ​ര​ണ്യ​യു​ടെ കാ​മു​ക​നും അ​റ​സ്റ്റി​ൽ
Thursday, February 27, 2020 3:29 PM IST
ക​ണ്ണൂ​ർ: ത​യ്യി​ൽ കടപ്പുറത്ത് ഒ​ന്ന​ര വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​മ്മ ശ​ര​ണ്യ​യ്ക്ക് പി​ന്നാ​ലെ കാ​മു​ക​നും അ​റ​സ്റ്റി​ലാ​യി. ശ​ര​ണ്യ​യു​ടെ കാ​മു​ക​നാ​യി​രു​ന്ന നി​ധി​നെ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ കാ​മു​ക​ന്‍റെ പ്രേ​ര​ണ ശ​ര​ണ്യ​യ്ക്ക് മേ​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഭ​ർ​ത്താ​വ് പ്ര​ണ​വ് പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പ്രേ​ര​ണ​യ്ക്ക് കാ​മു​ക​ൻ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും.

കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ ത​ലേ​ദി​വ​സം കാ​മു​ക​നും ശ​ര​ണ്യ​യും വീ​ടി​ന് സ​മീ​പം കൂ​ടി​ക്കാ​ഴ്ച ന​ട​ന്നു​വെ​ന്നും പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. കേ​സി​ൽ നേ​ര​ത്തെ ത​ന്നെ നി​ധി​ന്‍റെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നും ആ​സൂ​ത്ര​ണ​ത്തെ​ക്കു​റി​ച്ച് അ​റി​വി​ല്ലെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഈ ​മൊ​ഴി കാ​ര്യ​മാ​ക്കാ​തെ പോ​ലീ​സ് ഇ​ന്നും ചോ​ദ്യം ചെ​യ്യാ​ൻ നി​ധി​നെ വി​ളി​പ്പി​ച്ച ശേ​ഷം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.