ര​ണ്ട് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മൂ​ന്നു പേ​ർ മ​രി​ച്ചു
Thursday, February 27, 2020 3:39 PM IST
കോ​ട്ട​യം: തൃ​ശൂ​രും ക​ണ്ണൂ​രും ര​ണ്ട് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മൂ​ന്നു പേ​ർ മ​രി​ച്ചു. തൃ​ശൂ​ർ മൂ​ർ​ക്ക​നാ​ടാ​ണ് ആ​ദ്യ സം​ഭ​വം. ഇ​വി​ടെ പൊ​ട്ടി​യ വൈ​ദ്യു​തി ക​മ്പി​യി​ൽ ത​ട്ടി ര​ണ്ട് സ്ത്രീ​ക​ൾ മ​രി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ കു​ഞ്ഞ (65), ദേ​വി (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പാ​ട​ത്ത് പു​ല്ല​രി​യാ​ൻ​പോ​യ​താ​ണ് ഇ​രു​വ​രും.

ക​ണ്ണൂ​രി​ൽ അ​റ്റ​കൂ​റ്റ​പ്പ​ണി​ക്കി​ടെ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. ത​ളി​പ്പ​റ​മ്പ് സെ​ക്ഷ​നി​ലെ മ​സ്ദൂ​ർ ആ​യ പി.​പി രാ​ജീ​വ​ൻ ആ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.