ക​ലാ​പം കെ​ടു​ത്തി​യ​ത് ജീ​വി​തം; ക​ണ്ണീ​രു വ​റ്റി ത​സ്‌ലീ​ന്‍ ഫാ​ത്തി​മ
Friday, February 28, 2020 4:41 PM IST
ന്യൂ​ഡ​ല്‍​ഹി: ഒ​ത്തി​രി കി​നാ​വു​ക​ള്‍​ക്കൊ​ടു​വി​ല്‍ ക​ഴി​ഞ്ഞ പ്ര​ണ​യ ദി​ന​ത്തി​ലാ​ണ് ത​സ്‌ലീ​നും അ​ഷ്ഫാ​ക്കും വി​വാ​ഹി​ത​രാ​യ​ത്. പ​ക്ഷേ, ഡ​ല്‍​ഹി​യെ പി​ടി​ച്ചു​ല​ച്ച ക​ലാ​പം അ​വ​ള്‍​ക്കു വി​ധി​ച്ച​ത് വി​വാ​ഹം ക​ഴി​ഞ്ഞു പ​ന്ത്ര​ണ്ടാം ദി​വ​സം വൈ​ധ​വ്യം ആ​യി​രു​ന്നു. വി​വാ​ഹ​ത്തി​ന്‍റെ തി​ര​ക്കു​ക​ളും മ​റ്റു ച​ട​ങ്ങു​ക​ളും ക​ഴി​ഞ്ഞ് ഒ​രേ​യൊ​രു ത​വ​ണ മാ​ത്ര​മാ​ണ് ത​സ്‌ലീ​ന്‍ ഭ​ര്‍​ത്താ​വി​നൊ​പ്പം ഒ​രു​മി​ച്ചി​രു​ന്ന് ഒ​രു നേ​രം ഭ​ക്ഷ​ണം ക​ഴി​ച്ച​ത്. അ​താ​യി​രു​ന്നു അ​വ​ള്‍ അ​വ​സാ​ന​മാ​യി പു​ഞ്ചി​രി​ച്ച ദി​വ​സ​വും.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 14 വാ​ല​ന്‍റൈന്‍​സ് ദി​ന​ത്തി​ലാ​യി​രു​ന്നു ത​സ്‌ലീ​ന്‍ ഫാ​ത്തി​മ​യു​ടെ​യും അ​ഷ്ഫാ​ക്ക് ഹു​സൈ​ന്‍റെ​യും വി​വാ​ഹം. ത​സ്‌ലീ​ന്‍ ക​ണ്ട കി​നാ​വു​ക​ള്‍​ക്കും അ​വ​രു​ടെ ദാ​മ്പ​ത്യ​ത്തി​നും വെ​റും പ​ന്ത്ര​ണ്ടു ദി​വ​സ​ത്തെ ആ​യു​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ക​ഴി​ഞ്ഞ 25ന് ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ക​ലാ​പ​ത്തി​ല്‍ അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റ് ഭ​ര്‍​ത്താ​വ് അ​ഷ്ഫാ​ക്ക് കൊ​ല്ല​പ്പെ​ട്ടു. ഇ​പ്പോ​ള്‍ അ​ഷ്ഫാ​ക്കിന്‍റെ വീ​ടി​ന്‍റെ മു​ക​ള്‍നി​ല​യി​ലെ മു​റി​യി​ല്‍ പ​നി​ച്ചു വി​റ​ച്ചി​രി​ക്കു​ക​യാ​ണ് ത​സ്‌ലീ​ന്‍. ക​ര​ഞ്ഞുക​ര​ഞ്ഞ് ക​ണ്ണീ​ര്‍ വ​റ്റി​യി​രി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച മു​ത​ല്‍ ആ​ഹാ​ര​മോ വെ​ള്ള​മോ തൊ​ട്ടി​ട്ടി​ല്ല.

വി​വാ​ഹ​ത്തി​ന് ശേ​ഷം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ലെ വ​ധൂ​ഗൃ​ഹ​ത്തി​ല്‍ നി​ന്ന് ക​ലാ​പം മൂ​ര്‍​ച്ഛി​ച്ച ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​വ​ര്‍ അ​ഷ്ഫാ​ക്കിന്‍റെ ഡ​ല്‍​ഹി മു​സ്ത​ഫാബാ​ദി​ലു​ള്ള വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. അ​ഷ്ഫാ​ക്ക് വി​വാ​ഹം ക​ഴി​ഞ്ഞ ഉ​ട​നേ മ​ട​ങ്ങി​യി​രു​ന്നു. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ മൗ​ജ്പൂ​രി​ലും ജാ​ഫ​റാ​ബാ​ദി​ലും ക​ലാ​പം ക​ലു​ഷി​ത​മാ​യി​രു​ന്നു. ക​ലാ​പ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​രു​ന്നു എ​ങ്കി​ലും മ​റ്റ് അ​ത്യാ​വ​ശ്യ​ങ്ങ​ള്‍ ഉ​ള്ള​ത് കൊ​ണ്ടാ​ണ് ഇ​വ​ര്‍ ഡ​ല്‍​ഹി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ചൊ​വ്വാ​ഴ്ച ആ​യ​തോ​ടെ ഗോ​കു​ല്‍​പു​രി​യി​ലും മു​സ്ത​ഫാ​ബാ​ദി​ലും സ്ഥി​തി​ഗ​തി​ക​ള്‍ രൂ​ക്ഷ​മാ​യി.

ചൊ​വ്വാ​ഴ്ച ര​ണ്ടുമ​ണി​യോ​ടെ ത​സ്‌ലീ​ൻ‌ തന്‍റെ ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ല്‍ ക​യ​റി ആ​ദ്യ​മാ​യി പാ​ച​കം ചെ​യ്തു. അ​ന്ന് ര​ണ്ടുമ​ണി​ക്ക് അ​വ​ര്‍ ഒ​രു​മി​ച്ചി​രു​ന്നു ആ​ഹാ​രം ക​ഴി​ച്ചു. അ​താ​യി​രു​ന്നു ആ​ദ്യ​മാ​യും അ​വ​സാ​ന​മാ​യും അ​വ​ര്‍ ഒ​രു​മി​ച്ചി​രു​ന്നു ക​ഴിച്ച ഭ​ക്ഷ​ണം. ക​ല്യാ​ണ​ത്തി​ര​ക്കു​ക​ളും മ​റ്റും ച​ട​ങ്ങു​ക​ളും കാ​ര​ണം അ​ഷ്ഫാ​ക്ക് നേ​ര​ത്തെ ത​ന്നെ ത​സ്‌ലീന്‍റെ വ​സ​തി​യി​ല്‍ നി​ന്ന് ഡ​ല്‍​ഹി​ക്ക് മ​ട​ങ്ങി​യി​രു​ന്നു. പി​ന്നീ​ട് അ​ഷ്ഫാ​ക്കി​ന്‍റെ പി​താ​വാ​ണ് ത​സ്‌ലീ​നെ ഡ​ല്‍​ഹി​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു വ​ന്ന​ത്.

അ​ന്ന് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ ഇ​ല​ക​ട്രീ​ഷ്യ​നാ​യ അ​ഷ്ഫാ​ക്കി​നെ തേ​ടി ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ഫോ​ണ്‍കോ​ളെ​ത്തി. അ​ടു​ത്തു​ള്ള വീ​ട്ടി​ല്‍ ക​റന്‍റ് പോ​യ​ത് ശ​രി​യാ​ക്കാ​നു​ള്ള വി​ളി​യാ​യി​രു​ന്നു അ​ത്. അ​തി​നു ശേ​ഷം അ​ഷ്ഫാ​ക്ക് പി​ന്നീ​ട് ജീ​വ​നോ​ടെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ചുവ​ന്നി​ട്ടി​ല്ല.

വീ​ടി​ന​ടു​ത്തു ത​ന്നെ​യാ​ണ് അ​ഷ്ഫാ​ക്ക് വെ​ടി​യേ​റ്റു വീ​ണ​ത്. അ​ന്നു വൈ​കുന്നേരം മോസ്കില്‍ നി​ന്ന് ന​മ​സ്കാ​രം ക​ഴി​ഞ്ഞ വ​രു​ന്ന വ​ഴി​ മ​ക​ന് വെ​ടി​യേ​റ്റെ​ന്നും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നുമാണ് അ​ഷ്ഫാ​ക്കി​ന്‍റെ പി​താ​വ് ആ​ഗാ​സ് ഹു​സൈ​നോ​ട് സ​മീ​പ​വാ​സി​ക​ള്‍ പ​റ​ഞ്ഞ​ത്.



ന്യൂ ​മു​സ്ത​ഫ​ബാ​ദി​ലെ അ​ല്‍​ഹി​ന്ദ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും അ​ഷ്ഫാ​ക്ക് മ​രി​ച്ചി​രു​ന്നു. പി​ന്നീ​ട് മൃ​ത​ദേ​ഹം ദി​ല്‍​ഷാ​ദ് ഗാ​ര്‍​ഡ​നി​ലെ ജി​ബി​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ര്‍​ട്ടം ക​ഴി​ഞ്ഞ് എ​പ്പോ​ള്‍ മൃ​ത​ശ​രീ​രം വി​ട്ടു​കി​ട്ടു​മെ​ന്ന് കു​ടും​ബ​ത്തി​ന് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല.

പെ​ട്രോ​ള്‍ ബോം​ബു​ക​ളും തോ​ക്കും ക​മ്പി​വടിക​ളു​മാ​യാ​ണ് അ​ക്ര​മി​ക​ള്‍ വ​ന്ന​ത്. പ​ല​ത​വ​ണ വി​ളി​ച്ചി​ട്ടും പോ​ലീ​സ് പ്ര​തി​ക​രി​ച്ചി​ല്ല. പ്ര​ദേ​ശ​ത്തേ​ക്ക് ആം​ബു​ല​ന്‍​സ് പോ​ലും ക​ട​ത്തിവി​ടു​ന്നു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ഷ്ഫാ​ക്കി​ന്‍റെ അ​മ്മാ​വ​ന്‍ മു​ക്താ​ര്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. മു​സ്ത​ഫാ​ബാ​ദി​ലെ ഒ​രു സ്കൂ​ളി​നും നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും അ​ക്ര​മി​ക​ള്‍ തീ​യി​ട്ടു.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.