പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ കേ​സ്: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Friday, February 28, 2020 10:29 PM IST
ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ കേ​സി​ൽ ഒ​രാ​ളെ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്തു. ഭീ​ക​ര​ർ​ക്ക് താ​മ​സ​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ ആ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജെ​യ്ഷെ അ​നു​ഭാ​വി ഷാ​ക്കി​ൽ ബ​ഷീ​ർ മ​ഗ്രേ​യെ​യാ​ണ് എ​ൻ​ഐ​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ദി​ൽ അ​ഹ​മ്മ​ദ് ധ​റെ​ന്ന ചാ​വേ​റി​ന്‍റെ അ​നു​യാ​യി​യാ​രു​ന്നു ഇ​യാ​ൾ.

ആ​ദി​ൽ അ​ഹ​മ്മ​ദ് ധ​റി​നും പാ​ക്ക് ഭീ​ക​ര​ൻ മു​ഹ​മ്മ​ദ് ഉ​മ​ർ ഫാ​റൂ​ഖി​നും 2018 അ​വ​സാ​നം മു​ത​ൽ 2019 ഫെ​ബ്രു​വ​രി വ​രെ താ​മ​സ​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യെ​ന്നും ബോം​ബ് നി​ർ​മാ​ണ​ത്തി​നു സ​ഹാ​യി​ച്ചെ​ന്നും ഇ​യാ​ൾ എ​ൻ​ഐ​എ​യോ​ട് വെ​ളി​പ്പെ​ടു​ത്തി. 15 ദി​വ​സ​ത്തേ​ക്ക് ഇ​യാ​ളെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

ആ​ദി​ല്‍ ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച കാ​റി​ന് മോ​ഡി​ഫി​ക്കേ​ഷ​ന്‍ വ​രു​ത്താ​നും അ​തി​ല്‍ അ​ത്യു​ഗ്ര​ശേ​ഷി​യു​ള്ള സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും ഷ​ക്കീ​ര്‍ പ​ങ്കാ​ളാ​യാ​യി​രു​ന്നു. 2019 ഫെ​ബ്രു​വ​രി 14ന് ​പു​ല്‍​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ നാ​ല്‍​പ്പ​ത് സി​ആ​ര്‍​പി​എ​ഫ്. അം​ഗ​ങ്ങ​ള്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.