ഏ​ഷ്യാ​ക​പ്പ് ദു​ബാ​യി​ൽ; ഇ​ന്ത്യ പാ​ക്കി​സ്ഥാ​നോ​ട് ക​ളി​ക്കു​മെ​ന്ന് ഗാം​ഗു​ലി
Friday, February 28, 2020 11:34 PM IST
കോ​ല്‍​ക്ക​ത്ത: ഏ​ഷ്യാ ക​പ്പി​ന് ദു​ബ​യ് വേ​ദി​യാ​കു​മെ​ന്ന് ബി​സി​സി​ഐ അ​ധ്യ​ക്ഷ​ന്‍ സൗ​ര​വ് ഗാം​ഗു​ലി. പാ​ക്കി​സ്ഥാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന വേ​ദി. എ​ന്നാ​ൽ, വേ​ദി മാ​റ്റ​ണ​മെ​ന്ന് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ക​ളി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പാ​യി.

നേ​ര​ത്തെ, ഏ​ഷ്യാ​ക​പ്പി​ന്‍റെ വേ​ദി​യാ​യി തീ​രു​മാ​നി​ച്ച​ത് പാ​കി​സ്ഥാ​നാ​യി​രു​ന്നു. എ​ന്നാ​ല്‍ സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് വേ​ദി​മാ​റ്റ​ണ​മെ​ന്ന് ബി​സി​സി​ഐ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദു​ബാ​യ്ക്ക് ന​റു​ക്കു വീ​ണ​ത്.

ദു​ബ​യ് ഏ​ഷ്യാ ക​പ്പി​ന് വേ​ദി​യാ​കു​മ്പോ​ള്‍ ഇ​ന്ത്യ പാ​കി​സ്ഥാ​നോ​ട് ഏ​റ്റു​മു​ട്ടു​മെ​ന്ന് ഗാം​ഗു​ലി പ​റ​ഞ്ഞു. നി​ഷ്പ​ക്ഷ​മാ​യ വേ​ദി​യി​ല്‍ വെ​ച്ച് മ​ത്സ​രം ന​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ പാ​ക്കി​സ്ഥാ​നോ​ട് ക​ളി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടി​ല്ലെ​ന്ന് ബി​സി​സി​ഐ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.