ബ​സി​ൽ ട്രെ​യി​നി​ടി​ച്ച് പാ​ക്കി​സ്ഥാ​നി​ൽ 18 പേ​ർ മ​രി​ച്ചു
Saturday, February 29, 2020 3:49 AM IST
ക​റാ​ച്ചി: ബ​സി​ൽ ട്രെ​യി​നി​ടി​ച്ച് പാ​ക്കി​സ്ഥാ​നി​ൽ 18 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ളി​ല്ലാ റെ​യി​ൽ ക്രോ​സ് മു​റി​ച്ച് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബ​സി​ൽ ട്രെ​യി​നി​ടി​ച്ച​ത്. പാ​ക്കി​സ്ഥാ​നി​ലെ സ​തേ​ണ്‍ സി​ന്ദ് പ്ര​വി​ശ്യ​യി​ൽ വെള്ളിയാഴ്ചയായിരുന്നു അ​പ​ക​ടം.

ക​റാ​ച്ചി​യി​ൽ​നി​ന്നും ലാ​ഹോ​റി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന പാ​ക്കി​സ്ഥാ​ൻ എ​ക്പ്ര​സ് ട്രെ​യി​നാ​ണ് ബ​സി​ലി​ടി​ച്ച​ത്. സി​ന്ദ് പ്ര​വി​ശ്യ​യി​ലെ സു​ക്കു​ർ ജി​ല്ല​യി​ലാണ് അ​പ​ക​ടമുണ്ടായത്. രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്.

അ​പ​ക​ട​ത്തി​ൽ 18 പേ​ർ മ​രി​ച്ചു​വെ​ന്നും 55 പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും സു​ക്കു​ർ ഡെ​പ്യു​ട്ടി ക​മ്മീ​ഷ​ണ​ർ റാ​ണ അ​ദീ​ൽ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നും അദീൽ കൂട്ടിച്ചേർത്തു.

ലോ​ക്കോ​പൈ​ല​റ്റി​നും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സ് ര​ണ്ടാ​യി പി​ള​ർ​ന്നിരുന്നു. സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.