കോ​വി​ഡ് 19: ഡോ​ണ​ള്‍​ഡ് ട്രം​പ് ഷീ ​ജി​ന്‍ പിം​ഗു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ക്കും
Friday, March 27, 2020 12:18 PM IST
വാഷിംഗ്ടൺ: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ദ്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ന്‍​പിം​ഗു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. വൈ​റ്റ്ഹൗ​സ് വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. നി​ല​വി​ല്‍ ഏ​റ്റ​വു​മ​ധി​കം കൊ​റോ​ണ കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത രാ​ജ്യ​മാ​യി അ​മേ​രി​ക്ക മാ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ തീ​രു​മാ​നം. ടെ​ലി​ഫോ​ണി​ലൂ​ടെ​യാ​കും ഇ​രു​വ​രും ത​മ്മി​ല്‍ ച​ര്‍​ച്ച ന​ട​ത്തു​ക​യെ​ന്നും വൈ​റ്റ്ഹൗ​സ് അ​റി​യി​ച്ചു.

85,377 കേ​സു​ക​ളാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ചെ​ന​യി​ലെ വു​ഹാ​നി​ല്‍ നി​ന്നും പൊ​ട്ടി​പ്പു​റ​പ്പെ​ട്ട രോ​ഗ​മാ​യ​തി​നാ​ല്‍ കോ​വി​ഡ്- 19നെ ​ചൈ​നീ​സ് വൈ​റ​സ് എ​ന്ന് ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​തി​ല്‍ ചൈ​ന അ​തൃ​പ്തി​യ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.