അ​ഹ​മ്മ​ദാ​ബാ​ദി​ല്‍​നി​ന്ന് 19 ഡ്രൈ​വ​ര്‍​മാ​രെ നാ​ട്ടി​ലെ​ത്തി​ച്ചു
Monday, March 30, 2020 4:06 AM IST
പ​യ്യ​ന്നൂ​ര്‍: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ന​ടു​ത്ത് അ​സ്‌​ലാ​ഹി​യി​ല്‍ കു​ടു​ങ്ങി​യ 19 ച​ര​ക്കു​ലോ​റി ഡ്രൈ​വ​ർ​മാ​രെ കേ​ര ള​ത്തി​ലെ​ത്തി​ച്ചു. നാ​ട്ടി​ലെ​ത്താ​നാ​കാ​തെ കു​ടു​ങ്ങി​യ​തോ​ടെ ഭ​ക്ഷ​ണ​വും വ​സ്ത്ര​വും മ​രു​ന്നും കി​ട്ടാ​താ​യ​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ​മാ​രി​ലൊ​രാ​ളാ​യ ന​ടു​വി​ല്‍ വി​ള ക്ക​ന്നൂ​ര്‍ സ്വ​ദേ​ശി സി​നി​മോ​ൻ കെ. ​സു​ധാ​ക​ര​ന്‍ എം‌​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബു​ദ്ധി​മു​ട്ടു​ക​ള​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് എം​പി വി​വ​രം ഗു​ജ​റാ​ത്ത് ചീ​ഫ് സെ​ക്ര​ട്ട​റി അ​നി​ല്‍ മു​ഖിം​ഗി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും ഗു​ജ​റാ​ത്ത് ഡി​ജി​പി​യു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് ഡ്രൈ​വ​ർ​മാ​രെ സു​ര​ക്ഷി​ത​മാ​യി ക​ട​ത്തി​വി​ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​നു​മ​തി ന​ല്‍​കാ​ന്‍ അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. മ​ഹാ​രാ​ഷ്‌​ട്ര​ചീ​ഫ് സെ​ക്ര​ട്ട​റി അ​ജോ​യ് മെ​ഹ്താ​യെ​യും ഡ്രൈ​വ​ർ​മാ​രു​ടെ ബു​ദ്ധി​മു​ട്ട് അ​റി​യി​ക്കു​ക​യും സ​ഹാ​യ​ത്തി​നാ​യി അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. ഗു​ജ റാ​ത്തി​ലെ​യും മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ​യും വി​വി​ധ ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​മാ​യും എം​പി ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ചു. ഈ ​ഇ​ട​പെ​ട​ലി​ന്‍റെ ഫ​ല​മാ​യാ​ണ് കേ​ര​ള​ത്തി ലേ​ക്കു വ​രു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ച്ച​ത്.

ഇ​തേ​ത്തു​ട​ർ​ന്നു ഡ്രൈ​വ​ർ​മാ​രെ​ല്ലാ​വ​രും​കൂ​ടി അ​വ​രു​ടെ ഒ​രു ലോ​റി​യി​ലാ​ണ് നാ​ട്ടി​ലേ​ക്കു തി​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ക​ണ്ണൂ​ര്‍ ജി​ല്ലാ അ​തി​ർ​ത്തി​യാ​യ കാ​ലി​ക്ക​ട​വി​ലെ​ത്തി​യ ഇ​വ​രു​ടെ സം​ഘ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ല​ക്കാ​രാ​യ 13 പേ​രും മൂ​ന്നു കോ​ഴി​ക്കോ​ട്ടു​കാ​രും ഒ​രു തൃ ​ശൂ​രു​കാ​ര​നും ര​ണ്ടു പാ​ല​ക്കാ​ട്ടു​കാ​രു​മാ​ണു​ള്ള​ത്.

ജി​ല്ലാ ക​ള​ക്‌​ട​റു​ടെ​യും പോ​ലീ​സ് മേ​ധാ​വി​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​രം പ​യ്യ​ന്നൂ​ര്‍ ത​ഹ​സി​ൽ​ദാ​ര്‍ കെ. ​ബാ​ല​ഗോ​പാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 19 പേ​രെ​യും ക​ണ്ടോ​ത്ത് ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​രി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് ത​ഹ​സി​ൽ​ദാ​ര്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.