കൊ​റോ​ണ: ആ​ഗോ​ള മ​ര​ണ​നി​ര​ക്ക് 33,956 ആ​യി
Monday, March 30, 2020 7:00 AM IST
വാ​ഷിം​ഗ്ട​ൺ: ലോ​ക​ത്തെ നി​ശ്ച​ല​മാ​ക്കി കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) വ്യാ​പ​നം തു​ട​രു​ന്നു. കൊ​റോ​ണ മൂ​ല​മു​ള്ള ആ​ഗോ​ള മ​ര​ണ​നി​ര​ക്ക് മു​പ്പ​ത്തി​നാ​ലാ​യി​ര​മാ​യി. ഇ​ന്ന​ലെ മാ​ത്രം ലോ​ക​ത്താ​കെ 3,905 പേ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഇ​തോ​ടെ ആ​ഗോ​ള മ​ര​ണ​സം​ഖ്യ 33,956 ആ​യി ഉ​യ​ർ​ന്നു. ഇ​തു​വ​രെ 721,412 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഞാ​യ​റാ​ഴ്ച 58,285 പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു.

ചൈ​ന​യെ​യും പി​ന്ത​ള്ളി അ​മേ​രി​ക്ക​യാ​ണ് കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ. അ​മേ​രി​ക്ക​യി​ൽ ഞാ​യ​റാ​ഴ്ച മാ​ത്രം 18,276 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​കെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷ​മാ​യി. 255 പേ​ർ ഇ​ന്ന​ലെ മ​രി​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 2,475 ആ​യി. കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ അ​മേ​രി​ക്ക​യ്ക്കു പി​ന്നി​ൽ‌ സ്പെ​യി​നാ​ണു​ള്ള​ത്. പു​തു​താ​യി 6,875 പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. 821 പേ​രാ​ണ് രോ​ഗം മൂ​ലം ഞാ​യ​റാ​ഴ്ച മ​രി​ച്ച​ത്. ഇ​റ്റ​ലി​യി​ൽ 5,217 പു​തി​യ കേ​സു​ക​ളും 756 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.