ഒ​രാ​ഴ്ച മൂ​ന്നു ലി​റ്റ​ർ, മ​ദ്യം വീ​ട്ടി​ലെ​ത്താ​ൻ 100 രൂ​പ സ​ർ​വീ​സ് ചാ​ർ​ജ്; ബെ​വ്കോ സ​ർ​ക്കു​ല​ർ
Wednesday, April 1, 2020 5:08 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ദ്യാ​സ​ക്ത​ർ​ക്കു ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി പ്ര​കാ​രം മ​ദ്യം വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കാ​ൻ ന​ട​പ​ടി​ക​ളു​മാ​യി ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ. 100 രൂ​പ സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കി എ​സ്എ​ൽ 9 ലൈ​സ​ൻ​സു​ള്ള ഗോ​ഡൗ​ണി​ൽ​നി​ന്ന് മ​ദ്യ​വി​ത​ര​ണം ന​ട​ത്താ​നാ​ണു ബെ​വ്കോ​യു​ടെ നീ​ക്കം.

വി​ല അ​ധി​ക​മി​ല്ലാ​ത്ത റ​മ്മും ബ്രാ​ൻ​ഡി​യു​മാ​ണു വി​ത​ര​ണം ചെ​യ്യേ​ണ്ട​ത്. ബി​യ​റും വൈ​നും വി​ത​ര​ണം ചെ​യ്യി​ല്ല. മൂ​ന്നു ലി​റ്റ​റി​ൽ അ​ധി​കം മ​ദ്യം ന​ൽ​കാ​ൻ പാ​ടി​ല്ല. ഒ​രു ദി​വ​സം വ​രു​ന്ന പാ​സു​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി ഒ​രു​മി​ച്ചു മ​ദ്യം വി​ത​ര​ണം ചെ​യ്യ​ണം. സ​ഞ്ച​രി​ക്കേ​ണ്ട ദൂ​രം, പാ​സു​ക​ളു​ടെ എ​ണ്ണം എ​ന്നി​വ ക​ണ​ക്കാ​ക്കി ആ​വ​ശ്യ​മാ​യ വാ​ഹ​നം വെ​യ​ർ​ഹൗ​സ് മാ​നേ​ജ​ർ​മാ​ർ ത​യാ​റാ​ക്ക​ണം.

മ​ദ്യ​വി​ത​ര​ണ​ത്തി​നാ​യി ഒ​രു വാ​ഹ​ന​ത്തി​ൽ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണം. വാ​ഹ​ന​ത്തി​നു​ള്ള പാ​സും ജീ​വ​ന​ക്കാ​രു​ടെ പാ​സും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നു വാ​ങ്ങ​ണം. മ​ദ്യ​വി​ത​ര​ണ​ത്തി​നു​ള്ള വാ​ഹ​ന​ത്തി​ന് അ​ക​ന്പ​ടി​ക്കാ​യി പോ​ലീ​സു​കാ​രു​ടെ​യും എ​ക്സൈ​സി​ന്‍റെ​യും സേ​വ​നം തേ​ട​ണ​മെ​ന്നും വെ​യ​ർ​ഹൗ​സി​ലെ കം​പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മ​ർ സ്റ്റോ​ക്കി​ന്‍റെ ക​ണ​ക്ക് ദി​വ​സേ​ന രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും ബെ​വ്കോ എം​ഡി ജി. ​സ്പ​ർ​ജ​ൻ കു​മാ​റി​ന്‍റെ സ​ർ​ക്കു​ല​റി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.

ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി പ്ര​കാ​രം എ​ക്സൈ​സ് പാ​സ് ന​ൽ​കു​ന്ന​വ​ർ​ക്കു മ​ദ്യം ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണു സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. ഇ​തി​നു​പി​ന്നാ​ലെ​യാ​ണു ചാ​ർ​ജ് ഈ​ടാ​ക്കി മ​ദ്യം വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കാ​ൻ ബെ​വ്കോ ന​ട​പ​ടി തു​ട​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.