കൊ​റോ​ണ: മ​ഹാ​രാ​ഷ്ട്ര​യി​ൽ നാ​ല് പേ​ർ കൂ​ടി മ​രി​ച്ചു
Wednesday, April 1, 2020 10:25 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധി​ച്ച് ബു​ധ​നാ​ഴ്ച നാ​ല് പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തി​ൽ മൂ​ന്നു പേ​ർ സ്ത്രീ​ക​ളാ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 16 ആ​യി.

ഇ​ന്ന് മ​രി​ച്ച നാ​ലു പേ​രും മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ആ​ളു​ക​ളാ​യി​രു​ന്നു. ക​സ്തൂ​ർ​ബാ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ അ​മ്പ​ത്തി​യൊ​ന്നു​കാ​ര​നും ഹ​രി​ന​ന്ദി​നി ആ​ശു​പ​ത്രി​യി​ൽ 84 വ​യ​സു​ള്ള വ​യോ​ധി​ക​യും വോ​കാ​ർ​ദ് ആ​ശു​പ​ത്രി​യി​ൽ 73വ​യ​സു​കാ​രി​യും നാ​യ​ർ ആ​ശു​പ​ത്രി​യി​ൽ 63 വ​യ​സു​കാ​രി​യു​മാ​ണ് മ​രി​ച്ച​ത്.

മ​ഹാ​രാ​ഷ്ട്രി​യി​ൽ‌ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 335 പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മും​ബൈ​യി​ൽ മാ​ത്രം 181 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.