ക​ർ​ഷ​ക പെ​ൻ​ഷ​ൻ കു​ടി​ശി​ക ഈ ​മാ​സം വി​ത​ര​ണം ചെ​യ്യും: വി.​എ​സ്. സു​നി​ൽ​കു​മാ​ർ
Wednesday, April 1, 2020 10:30 PM IST
തി​രു​വ​ന​ന്ത​പു​രം: ചെ​റു​കി​ട നാ​മ​മാ​ത്ര ക​ർ​ഷ​ക​ർ​ക്ക് ഈ​മാ​സം വ​രെ​യു​ള്ള പെ​ൻ​ഷ​ൻ തു​ക പൂ​ർ​ണ​മാ​യും ഈ ​മാ​സം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു. ഈ​മാ​സം​വ​രെ 222. 58 കോ​ടി രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തി​ൽ 56 കോ​ടി രൂ​പ ഈ-​പേ​യ്മെ​ൻ​റ് സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ ന​ൽ​കി ക​ഴി​ഞ്ഞു.

ബാ​ക്കി ഈ​മാ​സം ത​ന്നെ അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ൽ​കും. സം​സ്ഥാ​ന​ത്തെ 26 .8 ല​ക്ഷം ക​ർ​ഷ​ക​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള 491.25 കോ​ടി രൂ​പ​യും ഈ​യാ​ഴ്ച ത​ന്നെ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​തു​കൂ​ടാ​തെ 2018 ലെ ​പ്ര​ള​യ​ത്തി​ൽ കാ​ർ​ഷി​ക ന​ഷ്ടം ഉ​ണ്ടാ​യ ക​ർ​ഷ​ക​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​യി 26 കോ​ടി രൂ​പ​യും മ​റ്റു പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ലെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 4.38 കോ​ടി രൂ​പ​യും ഈ​യാ​ഴ്ച ത​ന്നെ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന് കൃ​ഷി മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.