ബ്രി​ട്ട​നി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​ല​യാ​ളി ഡോ​ക്ട​ർ മ​രി​ച്ചു
Wednesday, April 1, 2020 11:03 PM IST
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ഡോ.​ഹം​സ പാ​ച്ചേ​രി(80)​യാ​ണ് മ​രി​ച്ച​ത്. ബി​ർ​മി​ങ്ഹാ​മി​ൽ ഡ​ഡ്‌​ലി​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ദ്ദേ​ഹം ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. ബി​ർ​മി​ങ്ഹാ​മി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ആ​യി​രു​ന്ന അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ദ്യ അ​ലു​മി​നി അ​സോ​സി​യേ​ഷ​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം യു​കെ​യി​ൽ ത​ന്നെ​യാ​ണ് ഉ​ള്ള​ത്. സം​സ്കാ​രം അ​വി​ടെ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.