ഏ​പ്രി​ൽ 30 വ​രെ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഉ​ണ്ടാ​കി​ല്ലെ​ന്ന് എ​യ​ർ ഇ​ന്ത്യ
Saturday, April 4, 2020 8:54 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധ അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഏ​പ്രി​ൽ 30 വെ​ര​യു​ള്ള ടി​ക്ക​റ്റ് ബു​ക്കിം​ഗു​ക​ൾ നി​ർ​ത്തി വ​ച്ച​താ​യി എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​പ്രി​ൽ 30 വ​രെ​യു​ള്ള ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളു​ടെ​യുംം രാ​ജ്യ​ന്ത​ര സ​ർ​വീ​സു​ക​ളു​ടെ​യും ബു​ക്കിം​ഗ് നി​ർ​ത്തി വ​യ്ക്കു​ന്നു​വെ​ന്നാ​ണ് ക​ന്പ​നി അ​റി​യി​ച്ച​ത്.

ഏ​പ്രി​ൽ 14നു ​ശേ​ഷേ​മേ ഇ​ത് സം​ബ​ന്ധി​ച്ച് തു​ട​ർ​ന്നു​ള്ള ആ​ലോ​ച​ന​ക​ൾ ന​ട​ത്തൂ എ​ന്നും എ​യ​ർ ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, 15ാം തീ​യ​തി മു​ത​ൽ ബു​ക്കിം​ഗു​ക​ൾ​ക്ക് സൗ​ക​ര്യ​മു​ണ്ടെ​ന്നും കേ​ന്ദ്ര​ത്തി​ൽ നി​ന്ന് മ​റ്റ് അ​റി​യി​പ്പു​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും വി​സ്താ​ര അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.