കാ​ബൂ​ൾ സി​ഖ് ഗു​രു​ദ്വാ​ര ഭീ​ക​രാ​ക്ര​മ​ണം: മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ അ​റ​സ്റ്റി​ൽ
Saturday, April 4, 2020 11:00 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കാ​ബൂ​ളി​ൽ സി​ഖ് ഗു​രു​ദ്വാ​ര​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ അ​റ​സ്റ്റി​ൽ. പാ​ക് പൗ​ര​നാ​യ മൗ​ല​വി അ​ബ്ദു​ള്ള എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​സ്‌​ലം ഫാ​റൂ​ഖി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫാ​റൂ​ഖി​യേ​യും ഇ​യാ​ളു​ടെ അ​നു​യാ​യി​യേ​യും അ​ഫ്ഗാ​ൻ സു​ര​ക്ഷാ സേ​ന​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ല​ക്ഷ്ക​ർ ഇ ​തോ​യ്ബ​യും ഹ​ഖാ​യി നെ​റ്റ്‌​വ​ർ​ക്കു​മാ​യും ബ​ന്ധ​മു​ള്ള​യാ​ളാ​ണ് ഫാ​റൂ​ഖി.

കാ​ബൂ​ളി​ൽ ന​ട​ന്ന ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 27 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​സ്‍​ലാ​മി​ക് സ്റ്റേ​റ്റ് (ഐ​എ​സ്) ന​ട​ത്തി​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​യാ​ളി​യേ​യും പ്ര​തി​ചേ​ർ​ത്ത് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) കേ​സെ​ടു​ത്തി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ കാ​സ​ർ​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​ഹ്സി​നെ പ്ര​തി​ചേ​ർ​ത്താ​ണു കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത​ത്.

വി​ദേ​ശ​രാ​ജ്യ​ത്തു ന​ട​ന്ന ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഐ​എ അ​ന്വേ​ഷി​ക്കു​ന്ന ആ​ദ്യ കേ​സാ​ണ് ഇ​ത്. ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട 27 പേ​രി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​നു​മു​ണ്ടെ​ന്ന് എ​ൻ​ഐ​എ സ്ഥി​രീ​ക​രി​ച്ചു. ഇ​ദ്ദേ​ഹം ഡ​ൽ​ഹി സ്വ​ദേ​ശി​യാ​ണ്. പ​രി​ക്കേ​റ്റ​വ​രി​ൽ എ​ട്ട് പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.