ലോ​ക്ക്ഡൗ​ണ്‍ നാ​ലാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യേ​ക്കും; സൂ​ച​ന ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി
Wednesday, April 8, 2020 6:19 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യേ​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ഷ്ട്രീ​യ ക​ക്ഷി​നേ​താ​ക്ക​ളു​മാ​യു​ള്ള വി​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​തു സം​ബ​ന്ധി​ച്ചു സൂ​ച​ന ന​ൽ​കി​യ​ത്.

നാ​ലാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടാ​നാ​ണ് ആ​ലോ​ച​ന. മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ അ​ഭി​പ്രാ​യം അ​റി​ഞ്ഞ​ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​ക. ലോ​ക്ഡൗ​ണ്‍ ഒ​റ്റ​യ​ടി​ക്ക് പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യി​ല്ല. കൊ​റോ​ണ​യ്ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ടം രാ​ജ്യ​ത്തെ ഒ​ന്നി​പ്പി​ച്ചു​വെ​ന്നും അ​ത് തു​ട​രേ​ണ്ട​തു​ണ്ടെ​ന്നും യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ശ​നി​യാ​ഴ്ച ന​ട​ത്തു​ന്ന ര​ണ്ടാം വ​ട്ട വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ന് ശേ​ഷ​മാ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കു​ക. രാ​ഷ്ട്രീ​യ തീ​രു​മാ​നം മാ​ത്രം പോ​രെ​ന്നും വി​ദ​ഗ്ധ​രു​മാ​യു​മാ​യി കൂ​ടി​യാ​ലോ​ച​ന വേ​ണ​മെ​ന്നും യോ​ഗ​ത്തി​ൽ പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​സ​ഭ​യി​ലേ​യും ലോ​ക്സ​ഭ​യി​ലേ​യും വി​വി​ധ ക​ക്ഷി​ക​ളു​ടെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​ക്ക​ളാ​ണ് ബു​ധ​നാ​ഴ്ച​ത്തെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ലോ​ക്ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​ട്ടേ​റെ സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.