പ്ര​വാ​സി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ വ​ഴി മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ, ഹെ​ൽ​പ്പ് ഡെ​സ്കു​ക​ൾ
Wednesday, April 8, 2020 6:59 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ൾ​ക്കാ​യി കോ​വി​ഡ് ഹെ​ൽ​പ്പ് ലൈ​നു​ക​ൾ ത​യാ​റാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഹെ​ൽ​പ്പ് ഡെ​സ്കു​ക​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ​മാ​രോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​ല രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ നാ​ട്ടി​ലേ​ക്കു വി​ളി​ക്കു​ന്നു. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ കൂ​ടു​ത​ലാ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ഹെ​ൽ​പ് ഡെ​സ്കു​ക​ൾ നോ​ർ​ക്ക ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​വാ​സി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ വ​ഴി മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കേ​ര​ള​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​മാ​യി വീ​ഡി​യോ, ഓ​ഡി​യോ കോ​ളു​ക​ൾ മു​ഖേ​നെ അ​വ​ർ​ക്ക് സം​സാ​രി​ക്കാം. നോ​ർ​ക്ക വെ​ബ്സൈ​റ്റ് മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്ത് ആ​രോ​ഗ്യ​സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ൾ​ക്കു നി​വൃ​ത്തി വ​രു​ത്താ​വു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് ര​ണ്ടു​മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് പ്ര​മു​ഖ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഇ​ത്ത​ര​ത്തി​ൽ ല​ഭി​ക്കു​ക. ജ​ന​റ​ൽ മെ​ഡി​സി​ൻ, സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക്സ്, ഓ​ർ​ത്തോ, ഇ​എ​ൻ​ടി, ഒ​ഫ്താ​ൽ​മോ​ള​ജി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​മാ​ണ് ല​ഭി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.