സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ മ​ത​നി​ന്ദ; യു​എ​ഇ​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടു
Friday, April 10, 2020 5:26 PM IST
ദു​ബാ​യ്: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ മ​ത​നി​ന്ദ ന​ട​ത്തി​യ ഇ​ന്ത്യ​ൻ പൗ​ര​നെ യു​എ​ഇ​യി​ൽ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടു. ക​ർ​ണാ​ട​ക സ്വ​ദേ​ശി രാ​കേ​ഷ് ബി. ​കി​ത്തു​ർ​മ​ഥി​നാ​ണു ജോ​ലി ന​ഷ്ട​മാ​യ​ത്.

ദു​ബാ​യ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഫെ​സി​ലി​റ്റി മാ​നേ​ജ്മെ​ന്‍റി​ലെ എ​മ്രി​ൽ സ​ർ​വീ​സ​സി​ൽ ടീം ​ലീ​ഡ​റാ​യി​രു​ന്നു രാ​കേ​ഷ്. ഇ​യാ​ൾ​ക്കെ​തി​രെ ദു​ബാ​യ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം സം​ബ​ന്ധി​ച്ചു സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ഇ​ട്ട പോ​സ്റ്റി​ലാ​ണ് രാ​കേ​ഷ് മ​ത​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​രു​ക​യും ചെ​യ്തു.

പ​രാ​തി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​നെ രാ​കേ​ഷി​നെ​തി​രേ സ്ഥാ​പ​നം ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ യു​എ​ഇ​യി​ൽ ത​ന്നെ​യു​ണ്ടെ​ങ്കി​ൽ പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്ന് എ​മ്രി​ൽ സ​ർ​വീ​സ​സ് പ്ര​തി​നി​ധി സ്റ്റു​വ​ർ​ട്ട് ഹാ​രി​സ​ണ്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.