ലോ​ക്ക്ഡൗ​ണി​നെ​തി​രെ സ്പെ​യി​നി​ൽ ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന കാ​ർ റാ​ലി
Sunday, May 24, 2020 1:53 AM IST
മാ​ഡ്രി​ഡ്: കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് സ്പെ​യി​നി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ണ്‍ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ റാ​ലി. കാ​റു​ക​ളി​ൽ റാ​ലി​യാ​യെ​ത്തി​യാ​ണ് പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്. കാ​റു​ക​ളി​ലെ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ സ്പാ​നി​ഷ് പ​താ​ക വീ​ശു​ക​യും മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യും ചെ​യ്തു.

സ​ർ​ക്കാ​ർ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ശ​രി​യാ​യ ദി​ശ​യി​ല​ല്ലെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി. പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് രാ​ജി വ​യ്ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.