ഉ​ത്ര​യു​ടെ കു​ഞ്ഞി​നെ കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സ്
Monday, May 25, 2020 11:56 PM IST
കൊ​ല്ലം: അ​ഞ്ച​ലി​ൽ കൊ​ല്ല​പ്പെ​ട്ട ഉ​ത്ര​യു​ടെ കു​ഞ്ഞി​നെ കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സ്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യും ഉ​ത്ര​യു​ടെ ഭ​ർ​ത്താ​വു​മാ​യ സൂ​ര​ജി​ന്‍റെ അ​മ്മ​യേ​യും കാ​ണാ​നി​ല്ല. കു​ഞ്ഞി​നെ ഏ​റ്റു​വാ​ങ്ങാ​നാ​യി ഉ​ത്ര​യു​ടെ കു​ടും​ബം സൂ​ര​ജി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​വ​രെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം പു​റ​ത്താ​യ​ത്.

കു​ഞ്ഞി​നെ ഉ​ത്ര​യു​ടെ വീ​ട്ടു​കാ​ർ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു. കൊ​ല്ലം ബാ​ല​ക്ഷേ​മ സ​മി​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ഇ​ത​നു​സ​രി​ച്ച് പോ​ലീ​സി​നൊ​ടോ​പ്പം ഉ​ത്ര​യു​ടെ കു​ടും​ബം സൂ​ര​ജി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു.

കു​ട്ടി​യു​മാ​യി സൂ​ര​ജി​ന്‍റെ അ​മ്മ പു​റ​ത്തു​പോ​യ​താ​യാ​ണ് വി​വ​രം. കു​ട്ടി​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.