സൗ​ദി​യി​ൽ ക​ർ​ഫ്യു നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തു​ന്നു
Tuesday, May 26, 2020 12:14 PM IST
റി​യാ​ദ്: സൗ​ദി​യി​ൽ ക​ർ​ഫ്യു നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തു​ന്നു. ക​ർ​ഫ്യു നി​യ​ന്ത്ര​ണ​ങ്ങ​ൾ പ​ടി​പ​ടി​യാ​യി എ​ടു​ത്തു ക​ള​യാ​നും രാ​ജ്യ​ത്തെ സാ​ധാ​ര​ണ ജീ​വി​തം പു​നഃ​സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ ഉ​ദ്ധ​രി​ച്ച മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​പ്പോ​ൾ നി​ല​നി​ൽ​ക്കു​ന്ന 24 മ​ണി​ക്കൂ​ർ ക​ർ​ഫ്യു നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന മേ​യ് 28 മു​ത​ൽ 30 വ​രെ​യാ​ണ് ആ​ദ്യ ഘ​ട്ടം തു​ട​ങ്ങു​ന്ന​ത്. മ​ക്ക ഒ​ഴി​കെ​യു​ള്ള പ്ര​വി​ശ്യ​ക​ളി​ലാ​ണ് ഈ ​ഇ​ള​വു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക.

വ്യാ​ഴാ​ഴ്ച മു​ത​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ രാ​വി​ലെ ആ​റു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു വ​രെ മ​ക്ക ഒ​ഴി​കെ​യു​ള്ള പ്ര​വി​ശ്യ​ക​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ പ്ര​ത്യേ​ക അ​നു​മ​തി ആ​വ​ശ്യ​മു​ണ്ടാ​കി​ല്ല. നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്ന​തോ​ടെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കും.

പ​ള്ളി​ക​ളി​ൽ ജു​മു​അ ന​മ​സ്കാ​രം ആ​രം​ഭി​ക്കാ​നും ക​ഫേ, റ​സ്റ്റ​റ​ന്‍റു​ക​ൾ എ​ന്നി​വ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ക്കു​ന്ന​തി​നും അ​നു​മ​തി ല​ഭി​ക്കു​മെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്. സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ ഹാ​ജ​ർ നി​യ​ന്ത്ര​ണ​ങ്ങ​ളും നീ​ക്കും.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ മേ​യ് 31 മു​ത​ൽ ജൂ​ൺ ര​ണ്ടു വ​രെ​യാ​ണ്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ യാ​ത്ര ഇ​ള​വു​ക​ൾ കാ​ല​ത്ത് ആ​റു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ മ​ക്ക ഒ​ഴി​കെ​യു​ള്ള പ്ര​വി​ശ്യ​ക​ളി​ൽ ല​ഭി​ക്കും.

ജൂ​ൺ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം ഘ​ട്ട​ത്തി​ൽ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് മ​ക്ക ഒ​ഴി​കെ​യു​ള്ള എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും 24 മ​ണി​ക്കൂ​റും യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ജൂ​ൺ അ​ഞ്ചു മു​ത​ൽ മു​ത​ൽ രാ​ജ്യ​ത്തെ പ​ള്ളി​ക​ളി​ൽ ജു​മു​അ ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.