എം.പി. വീരേന്ദ്രകുമാർ അന്തരിച്ചു
Friday, May 29, 2020 12:29 AM IST
കോ​ഴി​ക്കോ​ട്: മു​ൻ​കേ​ന്ദ്ര​മ​ന്ത്രി​യും രാ​ജ്യ​സ​ഭാ എം​പി​യും മാ​തൃ​ഭൂ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ (83) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

1987ല്‍ ​കേ​ര​ള നി​യ​മ​സ​ഭാം​ഗ​വും വ​നം​വ​കു​പ്പ് മ​ന്ത്രി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ല്‍ ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യും പി​ന്നീ​ട് തൊ​ഴി​ല്‍​വ​കു​പ്പി​ന്‍റെ സ്വ​ത​ന്ത്ര​ചു​മ​ത​ല​യു​ള്ള സ​ഹ​മ​ന്ത്രി​യാ​യും അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി നേ​താ​വും മ​ദി​രാ​ശി നി​യ​മ​സ​ഭാം​ഗ​വു​മാ​യി​രു​ന്ന എം.​കെ. പ​ത്മ​പ്ര​ഭാ​ഗൗ​ഡ​റു​ടെ​യും മ​രു​ദേ​വി അ​വ്വ​യു​ടെ​യും മ​ക​നാ​യി 1936 ജൂ​ലൈ 22ന് ​വ​യ​നാ​ട്ടി​ലെ ക​ല്‍​പ​റ്റ​യി​ലാ​ണ് ജ​ന​നം. ഭാ​ര്യ: ഉ​ഷ. മ​ക്ക​ള്‍: ആ​ഷ, നി​ഷ, ജ​യ​ല​ക്ഷ്മി, എം.​വി. ശ്രേ​യാം​സ്‌​കു​മാ​ര്‍.

ഇ​ന്ത്യ​ന്‍ ന്യൂ​സ് പേ​പ്പ​ര്‍ സൊ​സൈ​റ്റി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി മെ​മ്പ​ര്‍, പി​ടി​ഐ ഡ​യ​റ​ക്ട​ര്‍, പ്ര​സ് ട്ര​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ട്ര​സ്റ്റി, ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്ര​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് മെ​മ്പ​ര്‍, കോ​മ​ണ്‍​വെ​ല്‍​ത്ത് പ്ര​സ് യൂ​ണി​യ​ന്‍ മെ​മ്പ​ര്‍,വേ​ള്‍​ഡ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ന്യൂ​സ് പേ​പ്പേ​ഴ്‌​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി മെ​മ്പ​ര്‍, ജ​ന​താ​ദ​ള്‍(​യു) സ്റ്റേ​റ്റ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്.

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി ആ​യി​രു​ന്ന കാ​ല​ത്ത് സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി നേ​താ​വ് ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​നാ​ണ് പാ​ര്‍​ട്ടി​യി​ല്‍ അം​ഗ​ത്വം ന​ല്‍​കി​യ​ത്. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടു​ക​യും ജ​യി​ല്‍​വാ​സം അ​നു​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സി.​ബി. കു​മാ​ര്‍ എ​ന്‍​ഡോ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ്, മ​ഹാ​ക​വി ജി ​സ്മാ​ര​ക അ​വാ​ര്‍​ഡ്, ഓ​ട​ക്കു​ഴ​ല്‍ അ​വാ​ര്‍​ഡ്, കെ.​വി. ഡാ​നി​യ​ല്‍ അ​വാ​ര്‍​ഡ്, അ​ബു​ദാ​ബി ശ​ക്തി അ​വാ​ര്‍​ഡ്, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ്, വ​യ​ലാ​ര്‍ അ​വാ​ര്‍​ഡ്, ബാ​ലാ​മ​ണി​യ​മ്മ പു​ര​സ്‌​കാ​രം, ഏ​റ്റ​വും മി​ക​ച്ച യാ​ത്രാ​വി​വ​ര​ണ കൃ​തി​ക്കു​ള്ള പ്ര​ഥ​മ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ്, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ഫെ​ലോ​ഷി​പ്പ്, ഗാ​ന്ധി​സ്മൃ​തി പു​ര​സ്‌​കാ​രം തു​ട​ങ്ങി എ​ണ്‍​പ​തി​ലേ​റെ അം​ഗീ​കാ​ര​ങ്ങ​ള്‍​ക്ക് വീ​രേ​ന്ദ്ര​കു​മാ​ര്‍ അ​ര്‍​ഹ​നാ​യി​ട്ടു​ണ്ട്.

ഹൈ​മ​വ​ത​ഭൂ​വി​ല്‍,സ​മ​ന്വ​യ​ത്തി​ന്‍റെ വ​സ​ന്തം, ബു​ദ്ധ​ന്‍റെ ചി​രി, ഡാ​ന്യൂ​ബ് സാ​ക്ഷി, ഇ​രു​ള്‍ പ​ര​ക്കു​ന്ന കാ​ലം,അ​ധി​നി​വേ​ശ​ത്തി​ന്‍റെ അ​ടി​യൊ​ഴു​ക്കു​ക​ള്‍,ഗാ​ട്ടും കാ​ണാ​ച്ച​ര​ടു​ക​ളും, രാ​മ​ന്‍റെ ദുഃ​ഖം തു​ട​ങ്ങി നി​ര​വ​ധി പു​സ്ത​ക​ങ്ങ​ള്‍ ര​ചി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.