ഛത്തീ​സ്ഗ​ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി അ​ജി​ത് ജോ​ഗി അ​ന്ത​രി​ച്ചു
Friday, May 29, 2020 4:22 PM IST
റാ​യ്പു​ർ: ഛ​ത്തീ​സ്ഗ​ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി അ​ജി​ത് ജോ​ഗി (74) അ​ന്ത​രി​ച്ചു. റാ​യ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നു അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ചി​കി​ത്സ​യോ​ടു ശ​രീ​രം പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.

2000 ന​വം​ബ​ർ മു​ത​ൽ മൂ​ന്നു വ​ർ​ഷം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​നു നേ​തൃ​ത്വം ന​ൽ​കി​യ അ​ജി​ത് ജോ​ഗി 2016 ൽ ​കോ​ൺ​ഗ്ര​സു​മാ​യി വേ​ർ​പി​രി​ഞ്ഞു, തു​ട​ർ​ന്ന് ജ​ന​താ കോ​ൺ​ഗ്ര​സ് ഛത്തീ​സ്ഗ​ഡ് സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.