മൂ​ന്നാം​ഘ​ട്ട​ത്തി​ൽ സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത; കാ​സ​ർ​ഗോ​ഡ് അ​തീ​വ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്
Friday, May 29, 2020 4:49 PM IST
കാ​സ​ർ​ഗോ​ഡ്: മൂ​ന്നാം​ഘ​ട്ട കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്. ജി​ല്ല​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന വ​ർ​ധ​ന​വ് ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. ജാ​ഗ്ര​ത​യോ​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ആ​ളു​ക​ളു​ടെ വ​ര​വോ​ടു​കൂ​ടി​യാ​ണ് മൂ​ന്നാം​ഘ​ട്ട കോ​വി​ഡ് രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു തു​ട​ങ്ങി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ ജി​ല്ല​യി​ലേ​ക്കു വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന രോ​ഗ​നി​ര​ക്കു​ള്ള മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും ഇ​നി​യും ധാ​രാ​ളം ആ​ളു​ക​ൾ ജി​ല്ല​യി​ലേ​ക്ക് എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്.

കാ​ര്യ​ക്ഷ​മ​മാ​യ രീ​തി​യി​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ട്ടു മു​റി​ക​ളി​ലും ഉ​ള്ള നി​രീ​ക്ഷ​ണം ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​തു​കൊ​ണ്ടാ​ണ് ഇ​തു​വ​രെ രോ​ഗ​പ​ക​ർ​ച്ച ത​ട​ഞ്ഞു​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള​ത്. എ​ന്നാ​ൽ കൂ​ടു​ത​ലാ​യി ആ​ളു​ക​ൾ ജി​ല്ല​യ്ക്ക് എ​ത്തു​ന്ന​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ർ​ശ​ന​മാ​യ ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണ്.

ആ​രോ​ഗ്യ വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും നി​ഷ്ക​ർ​ഷി​ക്കു​ന്ന രീ​തി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ മു​ഴു​വ​നാ​ളു​ക​ളും ത​യാ​റാ​വു​ക എ​ന്നു​ള്ള​ത് മാ​ത്ര​മാ​ണ് രോ​ഗ​വ്യാ​പ​നം ത​ട​യാ​നു​ള്ള പോം​വ​ഴി. വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തു​ന്ന​വ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും അ​നു​സ​രി​ക്കാ​നും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നും ത​യ്യാ​റാ​വ​ണം. ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​വെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളും വാ​ർ​ഡു​ത​ല ജാ​ഗ്ര​താ സ​മി​തി​ക​ളും ഉ​റ​പ്പു​വ​രു​ത്ത​ണം.

ലോ​ക്ക് ഡൗ​ണ്‍ ഇ​ള​വു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​ഇ​ട​ങ്ങ​ളി​ലും ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ൾ​ക്കാ​ർ കൂ​ട്ടം​കൂ​ടു​ന്ന​തും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്കു​ന്ന​തും രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്. അ​നാ​വ​ശ്യ​മാ​യ യാ​ത്ര​ക​ൾ, ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ ഒ​ഴി​വാ​ക്കേ​ണ്ട​തും മാ​സ്ക് ധ​രി​ക്ക​ൽ, കൈ​ക​ഴു​ക​ൽ എ​ന്നീ ശീ​ല​ങ്ങ​ൾ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.