അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ യാ​ത്രാ ചെ​ല​വ് വ​ഹി​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ര​ളം
Friday, May 29, 2020 10:25 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ യാ​ത്രാ ചെ​ല​വ് വ​ഹി​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ര​ളം. തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​തൃ​സം​സ്ഥാ​ന​ങ്ങ​ൾ ചെ​ല​വ് പൂ​ർ​ണ​മാ​യും വ​ഹി​ക്ക​ണ​മെ​ന്ന് കേ​ര​ളം പ​റ​യു​ന്നു. ഇ​ക്കാ​ര്യം അ​താ​ത് സം​സ്ഥാ​ന​ങ്ങ​ളെ കേ​ര​ളം അ​റി​യി​ച്ചു.

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ യാ​ത്രാ ചെ​ല​വ് മാ​തൃ​സം​സ്ഥാ​ന​വും അ​തി​ഥി സം​സ്ഥാ​ന​വും ചേ​ർ​ന്ന് നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ ഈ ​നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ നി​ല​പാ​ട്. ലോ​ക്ക്ഡൗ​ണി​ൽ‌ കു​ടു​ങ്ങി​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണ​വും പാ​ർ​പ്പി​ട​വും ഒ​രു​ക്കി ന​ൽ‌​കി. മറ്റ് സൗകര്യങ്ങളും നൽകിയിരുന്നു.

നാട്ടിലേക്ക് മടങ്ങുന്നവ​രെ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ​വ​രെ എ​ത്തി​ക്കു​ന്ന​തി​ന്‍റെ ചെ​ല​വ് വ​ഹി​ക്കാം. എ​ന്നാ​ൽ ട്രെ​യി​ൻ ടി​ക്ക​റ്റ് ന​ൽ​കാ​നാ​വി​ല്ലെ​ന്ന് കേ​ര​ളം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് സു​പ്രീം കോ​ട​തി​യി​ൽ‌ കേ​ര​ളം സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.