വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ സൗ​ദി​ക്കു നേ​രെ ആ​ക്ര​മ​ണം
Saturday, May 30, 2020 7:39 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ല​ക്ഷ്യ​മി​ട്ടെ​ത്തി​യ ഡ്രോ​ണ്‍ ത​ക​ർ​ത്ത​താ​യി അ​റ​ബ് സ​ഖ്യ​സേ​ന അ​റി​യി​ച്ചു. യ​മ​നി​ലെ ഹൂ​തി വി​മ​ത​രാ​ണ് ആ​ക്ര​മ​ണ ശ്ര​മ​ത്തി​ന് പി​ന്നി​ലെ​ന്നും അ​റ​ബ് സ​ഖ്യ​സേ​നാ വ​ക്താ​വ് കേ​ണ​ൽ തു​ർ​കി അ​ൽ മാ​ലി​കി പ​റ​ഞ്ഞു.

മാ​ർ​ച്ച് അ​വ​സാ​ന വാ​ര​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ശ്ര​മ​മു​ണ്ടാ​കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ഏ​പ്രി​ൽ 24ന് ​മേ​ഖ​ല​യി​ൽ അ​റ​ബ് സ​ഖ്യ​സേ​ന ഒ​രു മാ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.