മ്യാ​ൻ​മ​റി​ലെ ഖ​നി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ: മ​ര​ണ​സം​ഖ്യ 162 ആ​യി
Thursday, July 2, 2020 11:32 PM IST
യാ​ങ്കൂ​ൺ: വ​ട​ക്ക​ൻ മ്യാ​ൻ​മ​റി​ലെ ഖ​നി​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 162 ആ​യി. കാ​ചി​ൻ സം​സ്ഥാ​ന​ത്തെ ഹു​പ​കാ​ന്തി​ലു​ള്ള ര​ത്ന​ഖ​നി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 162 പേ​രു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​താ​യി വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ന​ത്ത മ​ഴ​യി​ല്‍ ക​ല്ലു​ക​ള്‍ ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ മു​ക​ളി​ലേ​ക്ക് മ​ണ്ണും പാ​റ​ക​ളും ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ണ്ണി​ന​ടി​യി​ൽ പു​ത​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ 54 പേ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. കാ​ലാ​വ​സ്ഥാ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ഖ​നി​യി​ല്‍ ജോ​ലി​ക്കു പോ​ക​രു​തെ​ന്ന് ബു​ധ​നാ​ഴ്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.