മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ഒ​റ്റദി​നം ആ​റാ​യി​ര​ത്തി​ലേ​റെ കോ​വി​ഡ് രോ​ഗി​ക​ൾ
Friday, July 3, 2020 2:18 AM IST
മുംബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ വ്യാ​ഴാ​ഴ്ച 6,330 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ദി​വ​സ​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​റാ​യി​രം പി​ന്നി​ടു​ന്ന​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,86,626 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 125 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ആ​കെ മ​ര​ണ​സം​ഖ്യ 8,178 ആ​യി. 8,018 പേ​ർ​ക്ക് കൂ​ടി രോ​ഗം ഭേ​ദ​മാ​യ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 1,01,172 ആ​യി. 77,260 പേ​രാ​ണു ചി​കി​ത്സ​യി​ലു​ള്ള​ത്.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധ ഏ​റ്റ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത് മും​ബൈ​യി​ലാ​ണ്. 1,554 പേ​ര്‍​ക്കാ​ണ് ഒ​റ്റ ദി​വ​സം മും​ബൈ ന​ഗ​ര​ത്തി​ല്‍ രോ​ഗം ബാ​ധി​ച്ച​ത്. 57 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മും​ബൈ​യി​ല്‍ ആ​കെ 80,262 പോ​സി​റ്റീ​വ് കേ​സു​ക​ളും 4,686 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.