ഇ​ട​ത്തോ​ട്ടും വ​ല​ത്തോ​ട്ടും തി​രി​യാ​തെ; മു​ന്ന​ണി ച​ർ​ച്ച​ക​ൾ ത​ള്ളി ജോ​സ് കെ. ​മാ​ണി
Saturday, July 4, 2020 5:30 PM IST
പാ​ലാ: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യം പ​റ​യു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി. ഓ​രോ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ത്തി​നും അ​വ​രു​ടെ​താ​യ അ​ഭി​പ്രാ​യ​ങ്ങ​ളും അ​ജ​ണ്ട​യും കാ​ണു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ ന​യ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കു പാ​ലാ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു ജോ​സ് കെ. ​മാ​ണി.

എ​ല്ലാ​വ​രും കേ​ര​ളാ കോ​ണ്‍​ഗ്ര​സി​നെ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഒ​രു മു​ന്ന​ണി​യു​മാ​യും ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല. ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച ചേ​രു​ന്ന സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സം​ഘ​ട​നാ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളും ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​ജോ​സ് വി​ഭാ​ഗം അ​ടി​ത്ത​റ​യു​ള്ള പാ​ർ​ട്ടി​യാ​ണ്. പാ​ർ​ട്ടി​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ൽ എ​മ്മി​ൽ​നി​ന്ന് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലേ​ക്ക് നേ​താ​ക്ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കാ​ണെ​ന്ന് പി.​ജെ. ജോ​സ​ഫ് നു​ണ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.