കോ​ള​ജ്, സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി
Sunday, July 5, 2020 5:11 AM IST
ച​ണ്ഡി​ഗ​ഡ്: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഞ്ചാ​ബിൽ കോ​ള​ജ്, സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ്. മു​ൻ​വ​ർ​ഷ​ത്തെ ഫ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കും.​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്നീ​ട് പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​സ​ര​വു​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം ചി​ല സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​ക​ൾ ത​ട​സ​മി​ല്ലാ​തെ തു​ട​രും. പ​രീ​ക്ഷ റ​ദ്ദാ​ക്കി​യാ​ലും എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ശ​രി​യാ​യ ആ​ത്മാ​ർ​ത്ഥ​ത​യോ​ടെ പ​ഠ​നം തു​ട​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ത്ഥി​ച്ചു.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ യു​ജി​സി മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് പ​ഞ്ചാ​ബ് സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.