സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് പ​ങ്കാ​ളി​ത്തം; സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
Monday, July 6, 2020 5:34 PM IST
തി​രു​വ​ന​ന്ത​പു​രം: ഡി​പ്ലോ​മാ​റ്റി​ക് കാ​ർ​ഗോ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് അ​ടു​ത്ത പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് ബ​ന്ധ​മു​ണ്ടെ​ന്ന വാ​ർ​ത്ത ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

എ​ല്ലാ അ​ഴി​മ​തി​യു​ടേ​യും പ്ര​ഭ​വ​കേ​ന്ദ്ര​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മാ​റി. സം​ഭ​വം അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​തി​ൽ​നി​ന്നും ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ദ്യ​മാ​യാ​ണ് ഒ​രു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്. കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആരോപിച്ചു.

കേ​സി​ലെ മു​ഖ്യ ആ​സൂ​ത്രി​ക സ്വ​പ്ന​യ്ക്ക് എ​ങ്ങ​നെ ഐ​ടി വ​കു​പ്പി​ൽ ജോ​ലി കി​ട്ടി​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ഈ ​സ്ത്രീ​ക്ക് എ​ങ്ങ​നെ ഐ​ടി വ​കു​പ്പി​ൽ ജോ​ലി ചെ​യ്യാ​ൻ സാ​ധി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​ക്ക് എ​ന്താ​ണ് ഇ​തി​ൽ പ​ങ്കെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഐ​ടി സെ​ക്ര​ട്ട​റി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യു​ടെ​യും പ​ങ്ക് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ളി​വാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​ണ് ഡി​പ്ലോ​മാ​റ്റി​ക് ചാ​ന​ൽ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത്. ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്ക​ണം നൽകണമെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.