പാ​ല​ക്കാ​ട്ട് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്ന് വ​യ​സു​കാ​ര​നും
Monday, July 6, 2020 10:46 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് മൂ​ന്ന്‌ വ​യ​സു​കാ​ര​ന്‍ ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ഒ​രാ​ൾ മ​ല​പ്പു​റം ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ജി​ല്ല​യി​ൽ ഇ​ന്ന് 33 പേ​ർ​ക്ക് രോ​ഗം​ഭേ​ദ​മാ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ചു​വ​ടെ:-

ത​മി​ഴ്നാ​ട്- 1
ചെ​ന്നൈ​യി​ൽ നി​ന്നും വ​ന്ന തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി​നി (35)

മ​ഹാ​രാ​ഷ്ട്ര-2
ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ (31 സ്ത്രീ, 34 ​പു​രു​ഷ​ൻ).

സൗ​ദി-1
തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി (മൂ​ന്ന് ,ആ​ൺ​കു​ട്ടി). സൗ​ദി​യി​ൽ​നി​ന്നു​വ​ന്ന്‌ ജൂ​ലൈ ര​ണ്ടി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച സ്ത്രീ​യു​ടെ മ​ക​ൻ.

യു​എ​ഇ-2
ദു​ബാ​യി​ൽ​നി​ന്നും വ​ന്ന കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി (30)
ബെ​ഹ്റി​നി​ൽ​നി​ന്നും വ​ന്ന വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി (50)

ഖ​ത്ത​ർ-1
ക​ണ്ണ​മ്പ്ര സ്വ​ദേ​ശി (29)

സ​മ്പ​ർ​ക്കം-1
ആ​ന​ക്ക​ര കു​മ്പി​ടി സ്വ​ദേ​ശി​നി (65). മ​ല​പ്പു​റം ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രു ഡോ​ക്ട​റു​ടെ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. നി​ല​വി​ൽ ഇ​വ​ർ മ​ല​പ്പു​റം ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കൂ​ടാ​തെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഏ​ഴു പേ​രെ​യും കോ​ഴി​ക്കോ​ട് ചി​കി​ത്സ​യി​ലു​ള്ള ര​ണ്ടു​പേ​രെ​യും ഇ​ന്ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലേ​ക്ക് മാ​റ്റും. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 171 ആ​കും. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ നാ​ല് പേ​ർ മ​ല​പ്പു​റ​ത്തും നാ​ല് പേ​ർ എ​റ​ണാ​കു​ള​ത്തും ഒ​രാ​ൾ ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ൽ ഉ​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.