കോ​വി​ഡ് വാ​ക്സി​ന്‍റെ അ​വ​സാ​ന​ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​വു​മാ​യി റെ​ജെ​നെ​റോ​ണ്‍
Tuesday, July 7, 2020 7:19 AM IST
വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് വാ​ക്സി​ൻ ഗ​വേ​ഷ​ണ​ത്ത​ലേ​ർ​പ്പെ​ട്ട ക​ന്പ​നി അ​വ​സാ​ന​ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ൽ. ബ​യോ​ടെ​ക്നോ​ള​ജി ക​ന്പ​നി​യാ​യ റെ​ജെ​നെ​റോ​ണാ​ണ് കോ​വി​ഡ് ചി​കി​ത്സ​യ്ക്കും പ്ര​തി​രോ​ധ​ത്തി​നു​മു​ള്ള ഇ​ര​ട്ട ആ​ന്‍റി​ബോ​ഡി കോ​ക്ടെ​യ്ൽ റെ​ജെ​ൻ- കോ​വിഡിന്‍റെ അ​വ​സാ​ന​ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്ന​ത്.

രോ​ഗ​ബാ​ധ​യു​ണ്ടാ​യ​വ​രു​മാ​യി അ​ടു​ത്തു പെ​രു​മാ​റി​യി​ട്ടും രോ​ഗം ബാ​ധി​ക്കാ​തി​രു​ന്ന​വ​രി​ലാ​ണ് മൂ​ന്നാം​ഘ​ട്ട പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്ന് ക​ന്പ​നി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. നൂ​റോ​ളം ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന മൂ​ന്നാം​ഘ​ട്ട പ​രി​ശോ​ധ​ന​യി​ൽ അ​മേ​രി​ക്ക​യി​ലു​ട​നീ​ളം ര​ണ്ടാ​യി​ര​ത്തോ​ളം രോ​ഗി​ക​ളെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തു​ക.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച രോ​ഗി​ക​ളി​ലും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത രോ​ഗി​ക​ളി​ലു​മാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​യ്ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച 1,850 പേ​രി​ലും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത 1050 പേ​രി​ലു​മാ​ണ് പ​രീ​ക്ഷി​ച്ച​ത്. അ​മേ​രി​ക്ക​യ്ക്കു പു​റ​മേ, ബ്ര​സീ​ൽ, മെ​ക്സി​ക്കോ, ചി​ലി എ​ന്നി​വി​ട​ങ്ങ​ളി​ലെ 150 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.