കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബെ​യു​ടെ ഉ​റ്റ അ​നു​യാ​യി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു
Wednesday, July 8, 2020 8:16 AM IST
കാ​ൺ​പു​ർ: കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബെ​യു​ടെ ഉ​റ്റ അ​നു​യാ​യി അ​മ​ർ ദു​ബെ​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു. ഹ​മി​ർ​പു​രി​ൽ ബു​ധാ​നാ​ഴ്ച രാ​വി​ലെ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഇ‍​യാ​ളെ വ​ധി​ച്ച​തെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ എ​ഡി​ജി​പി പ്ര​ശാ​ന്ത് കു​മാ​ർ പ​റ​ഞ്ഞു. കാ​ൺ​പു​രി​ൽ‌ ഡി​എ​സ്പി മി​ശ്ര അ​ട​ക്കം എ​ട്ടു പോ​ലീ​സു​കാ​രെ വെ​ടി​വ​ച്ച കൊ​ന്ന കേ​സി​ൽ ദു​ബെ​യു​ടെ കൂ​ട്ടു​പ്ര​തി​യാ​ണ് അ​മ​ർ ദു​ബെ.

ഹ​മി​ർ​പു​ർ ലോ​ക്ക​ൽ പോ​ലീ​സു​മാ​യി ചേ​ർ​ന്നു യു​പി സ്പെ​ഷ്യ​ൽ ടാ​സ്ക് ഫോ​ഴ്സ് (എ​സ്ടി​എ​ഫ്) ന​ട​ത്തി​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് അ​മ​ർ ദു​ബെ​യെ വ​ധി​ച്ച​ത്. ഇ​യാ​ളു​ടെ ത​ല​യ്ക്ക് 25,000 രൂ​പ വി​ല​യി​ട്ടി​രു​ന്നു. അ​തേ​സ​മ​യം, കാ​ൺ​പു​ർ സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി​യാ​യ വി​കാ​സ് ദു​ബെ സു​ര​ക്ഷി​ത​സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. ഇ​യാ​ൾ​ക്ക് വേ​ണ്ടി എ​സ്ടി​എ​ഫും 40 ഓ​ളം പോ​ലീ​സ് സം​ഘ​ങ്ങ​ളും തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ബി​ക്രു​വി​ൽ​വ​ച്ച് എ​ട്ടു പോ​ലീ​സു​കാ​രെ വ​ധി​ച്ച​ശേ​ഷം ദു​ബെ​യും കൂ​ട്ടാ​ളി​ക​ളും ര​ക്ഷ​പ്പെ​ട്ട​ത്. ദു​ബെ​യു​ടെ ഉ​റ്റ അ​നു​യാ​യി ദ​യാ​ശ​ങ്ക​ർ അ​ഗ്നി​ഹോ​ത്രി, ബ​ന്ധു ശ​ർ​മ, അ​യ​ൽ​വാ​സി സു​രേ​ഷ് വ​ർ​മ, വേ​ല​ക്കാ​രി രേ​ഖ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഗ്നി​ഹോ​ത്രി​യെ ക​ഴി​ഞ്ഞ​ദി​വ​സം ക​ല്യാ​ൺ​പു​രി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് പോ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

ബി​ജെ​പി നേ​താ​വും മു​ൻ യു​പി മ​ന്ത്രി​യു​മാ​യ സ​ന്തോ​ഷ് ശു​ക്ല​യെ 2001 പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​ണ് വി​കാ​സ് ദു​ബെ. ഇ​തി​നു​പു​റ​മേ അ​റു​പ​തോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളും ഇ​യാ​ൾ​ക്കെ​തി​രേ​യു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.