അം​ബേ​ദ്ക്ക​റു​ടെ മും​ബൈ​യി​ലെ വ​സ​തി​ക്കു നേ​രെ ആ​ക്ര​മ​ണം
Wednesday, July 8, 2020 9:11 AM IST
മും​ബൈ: ഭരണഘടനാ ശിൽപി ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക്ക​റു​ടെ മും​ബൈ​യി​ലെ വ​സ​തി അ​ജ്ഞാ​ത​സം​ഘം ആ​ക്ര​മി​ച്ചു. മും​ബൈ ദാ​ദ​റി​ലെ "രാ​ജ​ഗൃ​ഹം' എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്മാ​ര​ക വ​സ​തി​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മുണ്ടായത്.

ചെ​ടി​ച്ച​ട്ടി​ക​ളും സി​സി​ടി​വി കാ​മ​റ​യും ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖ് അ​റി​യി​ച്ചു. മ​ന്ത്രി​മാ​രാ​യ ജ​യ​ന്ത് പാ​ട്ടീ​ൽ, ധ​ന​ഞ്ജ​യ മു​ണ്ടെ എ​ന്നി​വ​രും സം​ഭ​വ​ത്തി​ൽ അ​പ​ല​പി​ച്ചു.

സം​ഭ​വ​ത്തി​ൽ ആ​രും ആ​ക്ര​മ​ണ​ത്തി​ന് മു​തി​ര​രു​തെ​ന്ന് അം​ബേ​ദ്ക്ക​റു​ടെ ചെ​റു​മ​ക്ക​ൾ അ​റി​യി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.