കോ​വി​ഡ്: രാജ്യത്തെ പ്ര​തി​ദി​ന ക​ണ​ക്ക് വീ​ണ്ടും 20,000ത്തി​നു മു​ക​ളി​ല്‍
Wednesday, July 8, 2020 10:33 AM IST
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ കോവിഡ് പ്ര​തി​ദി​ന ക​ണ​ക്ക് വീ​ണ്ടും 20,000ത്തി​നു മു​ക​ളി​ല്‍. 22,752 പു​തി​യ കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 7,42,417 ആ​യി.

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 482 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 20,642 ആ​യി ഉ​യ​ര്‍​ന്നു. 2,64,994 സ​ജീ​വ കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. 4,56,830 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2,17,121 ആ​യി. 9,250 പേ​ര്‍ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. 89,131 പേ​രാ​ണ് ഇ​വി​ടെ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. 1,18,558 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

ത​മി​ഴ്‌​നാ​ട്ടി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,18,594 ആ​യി. 1,636 പേ​ര്‍ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ലും രോ​ഗാ​വ​സ്ഥ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. 1,02,831 കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. 3,165 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.