ട്രം​പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​മേ​രി​ക്ക​യി​ലേ​ക്കി​ല്ലെ​ന്ന് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി
Thursday, July 9, 2020 5:39 AM IST
ഓ​ട്ട​വ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണൾ​ഡ് ട്രം​പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കി​ല്ലെ​ന്ന് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ.

അ​മേ​രി​ക്ക​ൻ-​മെ​ക്സി​ക്കോ-​കാ​ന​ഡ വ്യാ​പാ​ര ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നു ശേ​ഷം മൂ​ന്ന് രാ​ജ്യ​ങ്ങ​ളു​ടെ ഭ​ര​ണാ​ധി​കാ​രി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന ഉ​ച്ച​കോ​ടി ബു​ധ​നാ​ഴ്ച​യാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​തി​ലു​ൾ​പ്പെ​ടെ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ട്രൂ​ഡോ തീ​രു​മാ​നി​ച്ച​ത്.

മ​റ്റ് അ​ത്യാ​വ​ശ്യ​ങ്ങ​ൾ കാ​ര​ണ​മാ​ണ് ട്രൂ​ഡോ പ​ങ്കെ​ടു​ക്കാ​ത്ത​തെ​ന്ന് കാ​ന​ഡ അ​റി​യി​ച്ചെ​ങ്കി​ലും അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് വ്യാ​പ​ന തോ​തി​ലു​ള​ള വ​ർ​ധ​ന​വാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പിന്മാറ്റ​ത്തി​ന് കാ​ര​ണ​മെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​തേ​സ​മ​യം, ട്രം​പു​മാ​യി ട്രു​ഡോ ഫോ​ണി​ൽ സം​സാ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. ജൂ​ലൈ ഒ​ന്നി​നാ​ണ് ക​രാ​ർ നി​ല​വി​ൽ വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.