ചൈ​ന ഭ​യ​ക്കു​ന്ന​ത് സ്വ​ന്തം ജ​ന​ങ്ങ​ളു​ടെ സ്വ​ത​ന്ത്ര ചി​ന്ത​യെ ത​ന്നെ​യെ​ന്ന് അ​മേ​രി​ക്ക
Thursday, July 9, 2020 7:55 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ചൈ​ന​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പെ​യോ. വി​ദേ​ശ ശ​ത്രു​ക്ക​ളെ​ക്കാ​ളും ചൈ​ന ഭ​യ​ക്കു​ന്ന​ത് സ്വ​ന്തം ജ​ന​ങ്ങ​ളു​ടെ സ്വ​ത​ന്ത്ര ചി​ന്ത​യെ ആ​ണെ​ന്ന് പോം​പെ​യോ പ​റ​ഞ്ഞു.

ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗി​നെ വി​മ​ർ​ശി​ച്ച് ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ചൈ​നീ​സ് അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​വ​ച്ച സൂ ​ഷാം​ഗ​റൂ​ണി​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും മൈ​ക്ക് പോം​പെ​യോ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് വൈ​റ​സ് സം​ബ​ന്ധ​മാ​യ സ​ത്യ​ങ്ങ​ൾ ജ​ന​സ​മ​ക്ഷം തു​റ​ന്ന് പ​റ​യാ​ൻ ചൈ​ന ത​യ​ടാ​റാ​ക​ണം എ​ന്ന ആ​വ​ശ്യ​പ്പെ​ട്ട അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഈ ​വി​ഷ​യ​ത്തി​ൽ ചൈ​ന​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​ന്ന​യി​ച്ച​ത്.

ദ​ശ​ല​ക്ഷ​ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​തി​നു ശേ​ഷ​മെ​ങ്കി​ലും ചൈ​ന യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.