ഇ​ന്ത്യ​ൻ സ​ന്പ​ദ്‌വ്യവസ്ഥ തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ൽ: ഗ്ലോ​ബ​ൽ ഇ​ന്ത്യ വീ​ക്കി​ൽ പ്ര​ധാ​ന​മ​ന്ത്രി
Thursday, July 9, 2020 5:35 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സ​ന്പ​ദ്‌വ്യവസ്ഥ തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ബ്രി​ട്ട​നി​ൽ സം​ഘ​ടി​പ്പി​ച്ച ഗ്ലോ​ബ​ൽ ഇ​ന്ത്യ വീ​ക്കി​ന്‍റെ വ​ർ​ച്വ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്ത് സാ​ന്പ​ത്തി​ക വീ​ണ്ടെ​ടു​ക്ക​ലി​ന്‍റെ പ​ച്ച​പ്പ് ക​ണ്ടു​തു​ട​ങ്ങി. ലോ​ക​ത്തി​ലെ ഏ​റ്റ​വും തു​റ​ന്ന സ​ന്പ​ദ്‌വ്യവസ്ഥക​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ. ആ​ഗോ​ള നി​ക്ഷേ​പ​ക​ർ​ക്ക് ഇ​ന്ത്യ ചു​വ​ന്ന പ​ര​വ​താ​നി വി​രി​ച്ചു. ആ​ഗോ​ള പു​ന​രു​ജ്ജീ​വ​ന ക​ഥ​യി​ൽ ഇ​ന്ത്യ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കും. എ​ല്ലാ വെ​ല്ലു​വി​ളി​ക​ളെ​യും അ​തി​ജീ​വി​ച്ച ച​രി​ത്ര​മാ​ണ് ഇ​ന്ത്യ​ക്കു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​നി​ട​യി​ലും ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ൽ മാ​ത്ര​മ​ല്ല, സ​ന്പ​ദ്‌വ്യവസ്ഥ​യു​ടെ ആ​രോ​ഗ്യ​ത്തി​ലും സ​ർ​ക്കാ​ർ ശ്ര​ദ്ധാ​ലു​വാ​ണ്. ലോ​ക്ക്ഡൗ​ണി​ൽ ഉ​റ​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്ന സ​ന്പ​ദ്‌വ്യവസ്ഥയെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സാ​ങ്കേ​തി​ക മേ​ഖ​ല​യെ​യും വി​ദ​ഗ്ധ​രെ​യും ആ​ർ​ക്കാ​ണു മ​റ​ക്കാ​ൻ സാ​ധി​ക്കു​ക. ആ​ഗോ​ള​ത​ല​ത്തി​ൽ സം​ഭാ​വ​ന ചെ​യ്യാ​ൻ ക​ഴി​യു​ന്ന പ്ര​തി​ഭ​ക​ളു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​ണ് ഇ​ന്ത്യ. വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ മ​രു​ന്നു​ക​ളു​ടെ വി​ല കു​റ​യ്ക്കു​ന്ന​തി​ൽ പ്ര​ധാ​ന പങ്ക് വ​ഹി​ക്കാ​ൻ ഇ​ന്ത്യ​ക്ക് ക​ഴി​ഞ്ഞ​താ​യും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.