തി​രു​വ​ന​ന്ത​പു​രം ക​ട​ന്നു​പോ​കു​ന്ന​ത് അ​തീ​വ ഗു​രു​ത​ര സ്ഥി​തി​യി​ലൂ​ടെ: ക​ട​കം​പ​ള്ളി
Thursday, July 9, 2020 5:30 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​രം അ​തീ​വ ഗു​രു​ത​ര​മാ​യ സ്ഥി​തി​യി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. പ്രൈ​മ​റി, സെ​ക്ക​ണ്ട​റി കോ​ണ്ടാ​ക്ടു​ക​ളെ മു​ഴു​വ​ൻ ടെ​സ്റ്റിം​ഗി​ന് വി​ധേ​യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും പോ​സി​റ്റി​വ് ഫ​ലം വ​രു​ന്ന മു​ഴു​വ​ൻ പേ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണും ന​ഗ​ര​സ​ഭ​യ്ക്ക് കീ​ഴി​ലെ പൂ​ന്തു​റ, മാ​ണി​ക്യ​വി​ളാ​കം, പു​ത്ത​ൻ​പ​ള്ളി വാ​ർ​ഡു​ക​ളെ ക്രി​റ്റി​ക്ക​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യും വ​ള്ള​ക്ക​ട​വ്, ബീ​മാ​പ​ള്ളി, ബീ​മാ​പ​ള്ളി ഈ​സ്റ്റ്, വ​ലി​യ​തു​റ, മു​ട്ട​ത്ത​റ വാ​ർ​ഡു​ക​ളെ ബ​ഫ​ർ സോ​ണു​ക​ളാ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പൂ​ന്തു​റ​യി​ൽ ലോ​ക്ക് ഡൗ​ണ്‍ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന പോ​ലീ​സി​ന് കീ​ഴി​ലു​ള്ള ക​മാ​ൻ​ഡോ സം​ഘ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​ൽ, പ​ല​ച​ര​ക്ക്, റേ​ഷ​ൻ ക​ട​ക​ൾ എ​ന്നി​വ​യ്ക്ക് രാ​വി​ലെ ഏ​ഴു​മ​ണി മു​ത​ൽ 11 മ​ണി​വ​രെ പ്ര​വ​ർ​ത്തി​ക്കാം. 11 മ​ണി മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ വി​ത​ര​ണ​ക്കാ​രി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്ക് ചെ​യ്യു​ന്ന​തി​നും അ​നു​മ​തി​യു​ണ്ട്. ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന അ​ഞ്ച് കി​ലോ സൗ​ജ​ന്യ അ​രി തൊ​ട്ട​ടു​ത്തു​ള്ള റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ല​ഭി​ക്കും.

ബാ​ങ്ക്/​ബാ​ങ്കിം​ഗ് അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല. പൊ​തു​ജ​ന​ങ്ങ​ൾ മെ​ഡി​ക്ക​ൽ, ഭ​ക്ഷ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ല. പ്ര​ദേ​ശ​ത്തെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്നി​ല്ലെ​ന്ന് കോ​സ്റ്റ് ഗാ​ർ​ഡും, കോ​സ്റ്റ​ൽ പോ​ലീ​സും ഉ​റ​പ്പാ​ക്കും.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​നം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. പൂ​ന്തു​റ​യി​ൽ​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്കും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പൂ​ന്തു​റ​യി​ലേ​ക്കും മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പോ​കു​ന്ന​തും അ​നു​വ​ദി​ക്കി​ല്ല. കോ​സ്റ്റ് ഗാ​ർ​ഡ്, കോ​സ്റ്റ​ൽ സെ​ക്ക്യൂ​രി​റ്റി, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് എ​ന്നി​വ​ർ​ക്ക് ഇ​തി​നാ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.