ലോ​കം ആ​ശ​ങ്ക​യി​ൽ; കോ​വി​ഡ് രോ​ഗി​ക​ൾ ഒ​ന്നേ​കാ​ൽ കോ​ടി അ​ടു​ക്കു​ന്നു
Friday, July 10, 2020 6:40 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ശ​ങ്കാ​ജ​ന​ക​മാ​യി കോ​വി​ഡ് രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രാ​ണാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്നു. ലോ​ക​ത്ത് ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​ന്നേ​കാ​ൽ കോ​ടി​യോ​ട​ടു​ക്കു​ന്നു. 12,378,854 പേ​രാ​ണ് ലോ​ക​ത്താ​ക​മാ​ന​മു​ള്ള കോ​വി​ഡ് രോ​ഗി​ക​ൾ.

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 556,601 ആ​യി ഉ​യ​ർ​ന്നു. 222,825 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 5,404 മ​ര​ണ​ങ്ങ​ളും ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​മേ​രി​ക്ക ത​ന്നെ​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ. ഇ​തു​വ​രെ 3,219,999 പേ​ർ​ക്കാ​ണ് യു​എ​സി​ൽ കോ​വി​ഡ് ബാ​ധി​ച്ച​ത്. 135,822 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ബ്ര​സീ​ൽ ര​ണ്ടാ​മ​തു​ണ്ട്. ബ്ര​സീ​ൽ 1,759,103 പേ​ർ​ക്ക് ബ്ര​സീ​ലി​ൽ കോ​വി​ഡ് ബാ​ധി​ച്ചു. 69,254 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​യാ​ണ് പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​ത്. ഇ​ന്ത്യ​യി​ൽ 794,842 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ച​ത്. 21,623 പേ​ർ കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.