ആ​ദ്യം ക്ല​സ്റ്റ​ർ, പി​ന്നെ മ​ൾ​ട്ടി​പ്പി​ൾ ക്ല​സ്റ്റ​ർ, ഒ​ടു​വി​ൽ സ​മൂ​ഹ​വ്യാ​പ​നം; സൂ​പ്പ​ർ സ്പ്രെ​ഡ് വ​ഴി
Friday, July 10, 2020 7:15 PM IST
തി​രു​വ​ന​ന്ത​പു​രം: രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യാ​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​നാ​യി പ്ല​എ, ബി, ​സി പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ മ​ഹാ​ന​ഗ​ര​ങ്ങ​ളെ​ല്ലാം മ​ഹാ​മാ​രി​ക്കു മു​ന്പി​ൽ മു​ട്ടു​മ​ട​ക്കി. പി​ടി​ച്ചു നി​ന്ന ബം​ഗ​ളു​രു​വി​നു​പോ​ലും കാ​ലി​ട​റു​ക​യാ​ണ്. ചെ​ന്നൈ​യി​ലെ സ്ഥി​തി അ​തി​ലും മോ​ശ​മാ​ണ്. കേ​ര​ള​ത്തി​ൽ രോ​ഗ​ബാ​ധ​യു​ണ്ടാ​യ ശേ​ഷ​മാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ ആ​ദ്യ​ത്തെ കേ​സു​ക​ളു​ണ്ടാ​തെ​ന്ന് ഓ​ർ​ക്ക​ണം. ഇ​വി​ട​ങ്ങ​ളി​ലൊ​ക്കെ ഏ​തെ​ങ്കി​ലും സ്ഥ​ലം കേ​ന്ദ്രീ​ക​രി​ച്ച് ക്ല​സ്റ്റ​റു​ണ്ടാ​കും. പി​ന്നെ മ​ൾ​ട്ടി​പ്പി​ൾ ക്ല​സ്റ്റ​റു​ണ്ടാ​കും. പി​ന്നെ​യാ​ണ് സ​മൂ​ഹ​വ്യാ​പ​നം വ​രി​ക. സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഇ​വി​ടെ ക​ണ്ടെ​ത്തി​യ സൂ​പ്പ​ർ സ്പ്രെ​ഡ്- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ശ്ര​ദ്ധ കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ രോ​ഗം പ​ട​ർ​ന്നു​പി​ടി​ക്കും. ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ കേ​ര​ള​ത്തി​ൽ രോ​ഗം ഒ​ട്ടാ​കെ വ്യാ​പി​ക്കാ​ൻ ഒ​രു​പാ​ട് കാ​ലം വേ​ണ്ട. വ​ലി​യ ദു​ര​ന്ത​ത്തെ​യാ​ണ് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത് എ​ന്ന് മ​ന​സി​ലാ​ക്ക​ണം. മാ​ർ​ച്ച് 24-ന് ​ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ ഇ​ന്ത്യ​യി​ലെ കൊ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം അ​ഞ്ഞൂ​റി​ൽ​പ്പ​ര​മാ​ണ്. മ​ര​ണ​സം​ഖ്യ ഒ​ന്പ​തു മാ​ത്രം. ഇ​ന്നു കേ​സു​ക​ളു​ടെ എ​ണ്ണം ഏ​ഴു ല​ക്ഷം ക​ട​ന്നു. 21,604 ആ​ളു​ക​ൾ മ​രി​ച്ചു. ന​മ്മ​ൾ എ​ത്തി നി​ൽ​ക്കു​ന്ന പ്ര​തി​സ​ന്ധി​യു​ടെ ആ​ഴം എ​ന്താ​ണെ​ന്ന് ഈ ​ക​ണ​ക്കു​ക​ൾ പ​റ​യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ കോ​വി​ഡി​നു മു​ന്നി​ൽ പ​ക​ച്ചു​നി​ന്ന​പ്പോ​ൾ പ്ര​തി​രോ​ധ​ത്തി​ലൂ​ടെ ലോ​ക​ത്തി​നു മാ​തൃ​ക​യാ​യ​ത് ക്യൂ​ബ, വി​യ​റ്റ്നാം, താ​യ്ല​ൻ​ഡ് പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളാ​ണ്. പ്ര​തി​രോ​ധം പ​രി​ശോ​ധി​ച്ചാ​ൽ കേ​ര​ള​വും ഇ​തു​വ​രെ ശ​രി​യാ​യ മാ​ർ​ഗ​ത്തി​ലാ​ണു സ​ഞ്ച​രി​ച്ച​ത്. ഈ ​രോ​ഗം ന​മു​ക്കും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും നി​യ​ന്ത്ര​ണാ​തീ​ത​മാ​യി പ​ട​ർ​ന്നേ​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പു ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.